ഫഹദും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളിലേക്ക്! റിലീസ് തിയ്യതി പുറത്ത്
ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
നസ്രിയ നസീം, ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന ബാനറിലാണ് ഇവര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌കരന്‍ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി,മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഫ്രെബുവരി ഏഴിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളായ ദിലീഷ് പോത്തന്‍ തന്നെയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിന്റെ റിലീസ് ഡേറ്റ് അറിയിച്ചിരുന്നത്.
ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് ഫഹദ് ഫാസില്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫഹദ് ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്.


Click it and Unblock the Notifications