മാലിക്കിന് വേണ്ടി 15 കിലോ കുറച്ച് ഫഹദ് ഫാസില്‍! ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡ് സംവിധായകന്‍
ഫഹദ് ഫാസിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മാലിക്ക്. ടേക്ക് ഓഫിന് ശേഷം എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയില്‍ നിമിഷ സജയനാണ് നായിക. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ചിത്രം 30 കോടി ബഡ്ജറ്റിലാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ജലജ തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് സിനിമയില്‍ അണിനിരക്കുന്നത്. ചിത്രത്തിന് വേണ്ടി ഫഹദ് ഫാസില്‍ ശരീരഭാരം കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാലിക്കിന് വേണ്ടി ഫഹദ് 15 കിലോ കുറച്ചുവെന്നാണ് അറിയുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് മാലിക്ക് അണിയറയില്‍ ഒരുങ്ങുന്നത്.
ഫഹദ് ചിത്രത്തിന് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റാക്കര്‍ ആണ്. ഹോളിവുഡില്‍ പേള്‍ ഹാര്‍ബര്‍, ജൂറാസിക്ക് പാര്‍ക്ക് 3, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, എക്‌സ് മെന്‍ അപ്പോകാലിപ്‌സ്, ഇന്‍ടു ദി സ്റ്റോം, ഡൈ ഹാര്‍ഡ് തുടങ്ങിയ സിനിമകള്‍ക്ക് ആക്ഷനൊരുക്കിയ സംവിധായകനാണ് ഇദ്ദേഹം. സനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സുശിന്‍ ശ്യാമാണ് സംഗീതമൊരുക്കുന്നത്. വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍ എന്നിവരാണ് ശബ്ദമിശ്രണം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ചെയ്യുന്നു.


Click it and Unblock the Notifications