അന്‍പത്തിയഞ്ചുകാരനായി ഫഹദ് ഫാസില്‍! തരംഗമായി മാലിക് പോസ്റ്റര്‍
ടേക്ക് ഓഫിന് പിന്നാലെ ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിച്ച ചിത്രമാണ് മാലിക്ക്. അന്‍പത്തിയഞ്ചുകാരന്‍ സുലൈമാന്‍ മാലിക്കായി ഫഹദ് എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. വേറിട്ട മേക്കോവറിലാണ് സിനിമയില്‍ നടന്‍ എത്തുന്നത്. മാലിക്കിന്റെ രണ്ട് കാലഘട്ടങ്ങളിലായുളള ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

നേരത്തെ സിനിമയ്ക്കായി 20 കിലോയോളം ശരീരഭാരം ഫഹദ് കുറച്ചിരുന്നു. നടന്റെ കരിയറിലെ എറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്ക്. 27 കോടിയോളം ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷ സജയന്‍ നായികയാവുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുളള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. സുശിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബാഹുബലിക്ക് സംഘടനമൊരുക്കിയ ലീ വിറ്റേക്കറാണ് മാലിക്കിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.


Click it and Unblock the Notifications