25 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്റെ മാലിക്! മഹേഷ് നാരായണന്‍ ചിത്രത്തിന് തുടക്കമായി

By Midhun Raj

Recommended Video

25 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്റെ മാലിക് | FilmiBeat Malayalam

ടേക്ക് ഓഫ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ഫഹദ് ഫാസിലും മഹേഷ് നാരായണനും. ടേക്ക് ഓഫിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. മഹേഷ് നാരായണന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മാലിക് എന്നാണ് പേരിട്ടിരിക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. 25 കോടി മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നത്. മുന്‍പ് പാര്‍വതിയാണ് ചിത്രത്തില്‍ നായികയാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നിമിഷ സജയനാണ് ആ റോളില്‍ എത്തുന്നത്. ആന്റോ ജോസഫാണ് ഇത്തവണയും മഹേഷ് നാരായണന്‍ ചിത്രം നിര്‍മ്മിക്കുന്നത്.

malik

ഫഹദ് ഫാസിലിനൊപ്പം ബിജു മേനോന്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, അപ്പാനി ശരത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം പഴയകാല നടി ജലജയും സിനിമയില്‍ അഭിനയിക്കുന്നു.

സുഷിന്‍ ശ്യാം സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ജേതാവ് സന്തോഷ് രാമനാണ് കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് മാലിക്കിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. 2020 എപ്രിലില്‍ സിനിമ തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് അറിയുന്നു,

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X