ലുങ്കി മടക്കിക്കുത്തി ഫഹദ് ഫാസില്‍
ഫഹദ് ഫാസിലിനെ നാകനാക്കി തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബേര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന 'മറിയം മുക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കടല്‍തീരത്ത് നിന്ന് മുണ്ട് മുക്കിക്കുത്തിവരുന്ന ഫഹദിന്റെ ചിത്രമാണ് ആദ്യ പോസ്റ്ററിലുള്ളത്.
ചിത്രത്തില്‍ മറിയം മുക്ക് ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മറിയം മുക്കിലെ ഒരു തന്റേടിയായ ചെറുപ്പക്കാരനാണ് ഫഹദ് ഫാസില്‍ അവതരിപ്പിയ്ക്കുന്ന ഫെലിക്‌സ് എന്ന കഥാപാത്രം. നന്നെ ചെറുപ്പത്തില്‍ തന്നെ അവന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. തുറയിലെ പ്രമാണിയായ മരിയനാശാനാണ് പിന്നെ ഫിലിക്‌സിനെ എടുത്തു വളര്‍ത്തുന്നത്.

പോര്‍ച്ചുഗീസുകാരായ വെള്ളക്കാരുടെ പിന്മുറക്കാരാണെന്ന് പറയുന്ന സായിപ്പിന്റെ മകള്‍ സലോമി ഫിലിക്‌സിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. സായിപ്പിനെ സംബന്ധിച്ചിടത്തോളം അയാളുടെ സ്വപ്‌നങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഈ പ്രണയം. മറ്റൊരു ലക്ഷ്യമായാണ് അയാളെത്തുന്നത്. അവിടെയാണ് മരിയം മുക്കിന്റെ ട്വിസ്റ്റ്.
മരിയാശാനായി തമിഴ് നടന്‍ ത്യാഗരാജെത്തുന്ന ചിത്രത്തില്‍ സലോമിയെ അവതരിപ്പിയ്ക്കുന്നത് സന അല്‍ത്താഫാണ്. ഇവരെ കൂടാതെ മനോജ് കെ ജയന്‍, ജോയി മാത്യു, പ്രതാപ് പോത്തന്‍, അജു വര്‍ഗീസ്, ഇര്‍ഷാദ്, നെടുമുടി വേണു, സമുദ്രക്കനി, നന്ദു, ദേവി അജിത്ത്, സീമ ജി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ക്‌ലാസ്‌മേറ്റ്‌സ്, ഇവിടം സ്വര്‍ഗമാണ്, ഏഴു സുന്ദര രാത്രികള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ജയിംസ് ആല്‍ബര്‍ട്ട് ആയിരുന്നു.


Click it and Unblock the Notifications











