ഫഹദും നസ്രിയയും വീണ്ടുമൊന്നിക്കുമ്പോള്‍ വിസ്മയമാവുമോ? ട്രാന്‍സിന്റെ പാട്ട് ടീസര്‍ പുറത്ത്
ഫഹദ് ഫാസിലും നസ്രിയ നസീമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ട്രാന്‍സ് തിയറ്ററുകൡലേക്ക് എത്തുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമായിരുന്നു. ദിവസങ്ങളായി ട്രാന്‍സിലെ വ്യത്യസ്ത പോസ്റ്ററുകളും ഫഹദിന്റെയും നസ്രിയയുടെയും ഫോട്ടോസും പുറത്ത് വന്നിരുന്നു.

അതിനൊപ്പം സിനിമയിലെ പാട്ടിന്റെ ടീസറും പുറത്ത് വിട്ടിരിക്കുകയാണ്. ജാക്‌സണ്‍ വിജയന്‍ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. സ്‌നേഹ ഖാന്‍വല്‍ക്കറും നേഹ നായരും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികളൊരുക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയിസിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയോടെയാണ് ട്രാന്‍സ് എത്തുന്നത്.
ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായി ഒരുക്കുന്ന ട്രാന്‍സ് സംവിധാനത്തിനൊപ്പം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് നിര്‍മ്മിക്കുന്നത്. അമല്‍ നീരദാണ് ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിംഗ്. ഫഹദിന് പുറമേ വിനായകന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, വേദിക, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ എന്നിങ്ങനെ നിരവധി താരങ്ങളുമുണ്ട്.
പാട്ട് ടീസർ കാണാം


Click it and Unblock the Notifications