വിനീത് പറഞ്ഞത് സത്യം, അയാള്‍ ഫഹദല്ല!
നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അയാള്‍ ഞാനല്ല'. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ പേരില്‍ പറയുന്നതുപോലെ, പോസ്റ്ററിലെ ഫഹദിനെ കണ്ടാല്‍ തിരിച്ചറിയാന്‍ അല്പം പ്രയാസമാണ്, ആരും പറയും അത് ഫഹദല്ല എന്ന്.
ചിത്രത്തിന്റെ ഒദ്യോഗിക പേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്ററുകള്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസിലിന്റെ പെര്‍ഫക്ട്മാന്‍ ലുക്കില്‍ നിന്ന് ഒരു മാറ്റം കഥാപാത്രത്തിനുണ്ട്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാവും അയാള്‍ ഞാനല്ല എന്ന ചിത്രത്തിലെ ഫഹദ് ഫാസില്‍ എന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.

ഗുജറാത്തില്‍ താമസിക്കുന്ന ഒരു മലയാളിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ രഞ്ജിത്താണ്. 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യില്‍ ഇന്ദ്രജിത്തിന്റെ സഹോദരിയായെത്തിയ മൃദുല മുരളിയാണ് ചിത്രത്തിലെ നായിക. മൃദുലയെ കൂടാതെ ദൃവ്യ പിള്ള എന്ന പുതുമുഖവും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഉത്തരേന്ത്യയില്‍ നിന്നും കുടിയേറിപ്പാര്‍ക്കുന്ന മലയാളി യുവാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഇവരെ കൂടാതെ രണ്‍ജി പണിക്കര്‍, ടി ജി രവി, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് തുടങ്ങിയവും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു.


Click it and Unblock the Notifications











