ജോജിയ്ക്കായി വീണ്ടും മെലിഞ്ഞ് ഫഹദ് ഫാസില്‍, വൈറലായി ചിത്രങ്ങള്‍

By Midhun Raj

മലയാളത്തില്‍ ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ഏത് കഥാപാത്രമായാലും തന്റെ അനായാസ അഭിനയ ശൈലി കൊണ്ട് നടന്‍ മികവുറ്റതാക്കാറുണ്ട്. ഫഹദിന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ട്രാന്‍സ് എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രാന്‍സിന് പിന്നാലെ സീയൂണ്‍ എന്ന ഫഹദ് സിനിമയ്ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്

Recommended Video

ജോജിയ്ക്കായി വീണ്ടും മെലിഞ്ഞ് ഫഹദ് ഫാസില്‍ | Filmibeat Malayalam

fahadh faasil

നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ശ്യം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ജോജി. സിനിമയ്ക്ക് വേണ്ടിയുളള നടന്റെ പുതിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാലിക് എന്ന ചിത്രത്തിന് ശേഷം കഥാപാത്രത്തിനായി വീണ്ടും മെലിഞ്ഞിരിക്കുകയാണ് നടന്‍. കൂടുതല്‍ മെലിഞ്ഞ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്.

നടന്‍ ബാബുരാജ് ഫഹദിനൊപ്പമുളള ഒരു ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജോജിയോടൊപ്പം എന്ന ക്യാപ്ഷനിലായിരുന്നു നടന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ശ്യാം പുഷ്‌കരന്‌റെ തിരക്കഥയില്‍ ദിലീഷ് പോത്തനാണ് ജോജി സംവിധാനം ചെയ്യുന്നത്. ഭാവനാ സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിലായി ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ജസറ്റിന്‍ വര്‍ഗീസാണ് സംഗീതമൊരുക്കുന്നത്.

കിരണ്‍ ദാസ് എഡിറ്റിങും മാഷര്‍ ഹംസ വസ്ത്രാലങ്കാരവും, റോണക്‌സ് സേവ്യര്‍ മേക്കപ്പും ചെയ്യുന്നു. വില്യം ഷേക്‌സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയത്. എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഫഹദിനൊപ്പം ബാബുരാജ്, ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ജോജിയുടെ ചിത്രീകരണം നടക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X