ഫഹദും സൗബിനും വീണ്ടും! നായികയായി ദര്‍ശന! ഇരുള്‍ ചിത്രീകരണം ആരംഭിച്ചു

By Midhun Raj

സീയു സൂണിന് ശേഷം ഫഹദ് ഫാസില്‍ നായകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഫഹദിനൊപ്പം സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന് ഇരുള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ദര്‍ശനാ രാജേന്ദ്രനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോസും നിര്‍മ്മിക്കുന്ന ചിത്രമാണ് ഇരുള്‍. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

 irul

ഇരുളിന്റെ പ്രധാന ലൊക്കേഷന്‍ കുട്ടിക്കാനമാണ്. ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ് ചെയ്യുന്നത്. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം തുമ്പട് ഉള്‍പ്പെടെയുളള സിനിമകളില്‍ സഹസംവിധായകനായിരുന്നു നസീഫ് യൂസഫ്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇരുള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. സിനിമ റിലീസിങ്ങിനൊരുങ്ങുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോവിഡ് വ്യാപനമുണ്ടായത്. ടേക്ക് ഓഫിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിച്ച ചിത്രം കൂടിയായിരുന്നു മാലിക്ക്.

Recommended Video

How malayalam leading actors prevent baldness | FilmiBeat Malayalam

മാലിക്ക് റീലിസ് മാറ്റിവെച്ച സമയത്താണ് സീ യൂ സുണുമായി ഫഹദും മഹേഷ് നാരായണനും എത്തിയത്. ആമസോണ്‍ പ്രൈം വഴിയായിരുന്നു സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം റോഷന്‍ മാത്യൂവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതേസമയം ട്രാന്‍സ് എന്ന ചിത്രവും ഫഹദിന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയിരുന്നു. നടന്റെതായി എറ്റവുമൊടുവിലായി തിയ്യേറ്ററുകളിലെത്തിയ ചിത്രം കൂടിയായിരുന്നു ടാന്‍സ്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്രിയയാണ് നായികയായി എത്തിയത്. ട്രാന്‍സിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇരുളിന് പുറമെ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പാട്ട്, തങ്കം തുടങ്ങിയവയും ഫഹദ് ഫാസിലിന്റെതായി വരാനിരിക്കുന്ന പുതിയ സിനിമകളാണ്‌.

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X