ഫഹദ് എന്താണ് സേഫ് സൂണ്‍ നോക്കാത്തത്, 'സിംഗിളാ'യാല്‍ രക്ഷപ്പെടുമോ ??

By Aswini

കരിയറില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ഫഹദ് ഫാസില്‍. എന്നിട്ടും ഒരു സേഫ് സൂണ്‍ നോക്കാന്‍ നടന്‍ തയ്യാറാകാത്തതിലാണ് അത്ഭുതം. അടുത്തതായി അഭിനയിക്കുന്നത് ജോഷി സംവിധാനം ചെയ്യുന്ന സിംഗിള്‍ എന്ന ചിത്രത്തിലാണ്

റണ്‍ ബേബിയ്ക്ക് ശേഷം കാര്യമായ ഒരു വിജയവും നേടാത്ത സംവിധായകനാണ് ജോഷി. ലൈല ഓ ലൈല, സലാം കാശ്മിര്‍, അവതാരം തുടങ്ങിയ ചിത്രങ്ങള്‍ വലിയ പരാജയമായിത്തീര്‍ന്നു.

ചിലപ്പോള്‍ രണ്ട് നെഗറ്റീവും നെഗറ്റീവും ചേര്‍ന്നാല്‍ പോസിറ്റീവാകും എന്ന് പറയുന്നതുപോലെ ഇരുവര്‍ക്കും നിലനില്പിന്റെ പ്രശ്‌നമായതിനാല്‍ സിംഗിള്‍ രക്ഷപ്പെട്ടേക്കാം എന്ന അനുമാനമാണ് സിനിമാ നിരീക്ഷകര്‍ക്ക്.

ഫഹദിന്റെ പരാജയകഥ

ഫഹദ് എന്താണ് സേഫ് സൂണ്‍ നോക്കാത്തത്, 'സിംഗിളാ'യാല്‍ രക്ഷപ്പെടുമോ ??

2014 മുതലിങ്ങോട്ട് തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ഫഹദ് ഫാസില്‍. ഇടയില്‍ നേരിയ ആശ്വാസം നല്‍കിയ ചിത്രങ്ങളാണ് ബാംഗ്ലൂര്‍ ഡെയ്‌സും ഇയ്യോബിന്റെ പുസ്തകവും. ഒടുവില്‍ ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രം പരാജയമല്ലെങ്കില്‍ കൂടെ തിയേറ്ററില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ ഇടവേളയില്‍

ഫഹദ് എന്താണ് സേഫ് സൂണ്‍ നോക്കാത്തത്, 'സിംഗിളാ'യാല്‍ രക്ഷപ്പെടുമോ ??

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ഹഹദ് വെള്ളിത്തിരയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുകയാണ്. ഭാര്യ നസ്‌റിയയ്‌ക്കൊപ്പം യൂറോപില്‍ 10 ദിവസത്തെ അവധി ആഘോഷിച്ച് തിരിച്ചു വന്ന ശേഷമാണ് ജോഷി ചിത്രം തുടങ്ങുക.

ജോഷിയുടെ കാര്യം

ഫഹദ് എന്താണ് സേഫ് സൂണ്‍ നോക്കാത്തത്, 'സിംഗിളാ'യാല്‍ രക്ഷപ്പെടുമോ ??

ജോഷിയ്ക്കും അടുത്തിടെ കഷ്ടകാലമാണ്. ഒടുവില്‍ സംവിധാനം ചെയ്ത ലൈല ഓ ലൈല, അവതാരം, സലാം കാശ്മീര്‍, ലോക്പാല്‍ തുടങ്ങഇയ ചിത്രങ്ങള്‍ക്കൊക്കെ നെഗറ്റീവ് റിവ്യു ആണ് ലഭിച്ചത്. റണ്‍ ബേബി റണ്ണാണ് ജോഷിയുടേതായ ഒടുവിലത്തെ മികച്ച ചിത്രം

ഫഹദിനൊപ്പം ജോഷി

ഫഹദ് എന്താണ് സേഫ് സൂണ്‍ നോക്കാത്തത്, 'സിംഗിളാ'യാല്‍ രക്ഷപ്പെടുമോ ??

സെവന്‍സ് എന്ന ചിത്രത്തിന് ശേഷം ജോഷി യുവതാരത്തിനൊപ്പം ഒരു സിനിമ ചെയ്യുന്നു എന്നത് പ്രത്യേകതയുള്ള കാര്യമാണ്. ആദ്യമായിട്ടാണ് ജോഷി ഫഹദിനെ നായകനാക്കി ഒരു സിനിമ ഒരുക്കുന്നത്.

സിംഗിളിന്റെ തിരക്കഥ

ഫഹദ് എന്താണ് സേഫ് സൂണ്‍ നോക്കാത്തത്, 'സിംഗിളാ'യാല്‍ രക്ഷപ്പെടുമോ ??

ഇമ്മാനുവല്‍ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയ എസി വിജേഷാണ് സിംഗിളിന് തിരക്കഥയൊരുക്കുന്നത്. ജോഷിയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വേറിട്ട കഥയും സിനിമയുമായിരിക്കും സിംഗിള്‍ എന്ന് തിരക്കഥാകൃത്ത് പറയുന്നു.

സിംഗിളിനെ കുറിച്ച്

ഫഹദ് എന്താണ് സേഫ് സൂണ്‍ നോക്കാത്തത്, 'സിംഗിളാ'യാല്‍ രക്ഷപ്പെടുമോ ??

നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. തിരുവനന്തപുരവും എറണാകുളവുമാണ് പ്രധാന ലൊക്കേഷന്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X