നാളെ ഫഹദിന്റെ നായിക മാളവികയായിരിക്കും
ഫഹദ് ഫാസിലിന് തിരക്കോടെ തിരക്ക്. നാളെ ഫഹദിന്റെ നായിക മാളവിക മോഹനായിരിക്കും. എന്ത് ഫഹദ് നസ്‌റിയയെ ഉപേക്ഷിക്കുന്നെന്നോ എന്നൊന്നും ചിന്തിക്കേണ്ടതില്ല. 'നാളെ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍, 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ മാളവിക മോഹനായിരിക്കും ഫഹദിന്റെ നായിക.
വാവാഗതനായ സിജു എസ് ബാവേയാണ് നാളെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ തുടങ്ങിക്കഴിഞ്ഞു. ഡയറക്ടര്‍ കട്ട് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

ഫഹദിനെയും മാളവികയെയും കൂടാതെ, മുകേഷ്, കെ പി എ സി ലളിത, ശ്രീനാഥ് ഭാസി, ജയപ്രകാശ് കൊലൂര്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവകരിപ്പിക്കുന്നു. എറണാകുളത്തും തിരുവനന്തപുരത്തുമായി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കും.
ഫഹദ് ഇപ്പോള്‍ തിരക്കിലാണ്. ജെയിംസ് ആല്‍ബേര്‍ട്ട് സംവിധാനം ചെയ്ത 'മറിയം മുക്ക്' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. ജനുവരി 23 നാണ് ചിത്രത്തിന്റെ റിലീസ്. വനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











