ഫഹദ് ഫാസിലിന്റെ കോമഡി നമ്പറുകളുമായി 'ഞാന്‍ പ്രകാശന്‍'! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!!

Recommended Video

ഞാന്‍ പ്രകാശന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി | filmibeat Malayalam

സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലെത്തിയ വരത്തനാണ് ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമ. തിയറ്ററുകളില്‍ നല്ല പ്രകടനം നടത്തുകയാണ് ചിത്രം. നിലവില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ഫഹദ് ഫാസില്‍. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

തനി നാട്ടുംപുറത്തുക്കാരനായ ഫഹദിനെയാകും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോവുന്നതെന്നാണ് പോസ്റ്ററില്‍ നിന്നും വ്യക്തമാവുന്നത്. ഒപ്പം ഫഹദിന്റെ കോമഡി നമ്പറുകളും സിനിമയിലുണ്ടാവുമെന്നാണ് സൂചന. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദും ഒന്നിക്കുന്ന സിനിമയാണിത്.

fahadh-faasil

ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെപിഎസി ലളിത, സബിത ആനന്ദ്, വീണ നായര്‍, മഞ്ജുള, ജയശങ്കര്‍, മഞ്ജുഷ, മുന്‍ഷി ദിലീപ് എന്നിങ്ങനെ നിറയെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. കെ രാജഗോപാല്‍ എഡിറ്റംഗ് നിര്‍വഹിക്കുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ഞാന്‍ പ്രകാശന്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹകണം എസ് കുമാറാണ്.

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഫഹദ് ഫാസില്‍ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യമുള്ളതിനാലും ഇങ്ങനെ ഒരു സിനിമയൊരുക്കാന്‍ കഴിയുന്നതിന്റെ സന്തോഷം നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X