ബോക്‌സ് ഓഫീസില്‍ കുതിച്ച് ഫഹദിന്റെ ഞാന്‍ പ്രകാശന്‍! ചിത്രത്തിന്റെ സക്‌സസ് ടീസര്‍ കാണാം
ഫഹദ് ഫാസിലിന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം മികച്ചൊരു എന്റര്‍ടെയ്‌നറാണെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. സിനിമ കഴിഞ്ഞ ദിവസമാണ് 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നത്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രം മികച്ച നര്‍മ്മരംഗങ്ങള്‍കൊണ്ടും ഫഹദിന്റെ പ്രകടനംകൊണ്ടും ശ്രദ്ധേയമായിരുന്നു.
സിനിമയുടെ 30 ദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ സക്‌സസ് ടീസര്‍ പുറത്തുവിട്ടിരുന്നു. ഞാന്‍ പ്രകാശന്റെ പുതിയ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ പിആര്‍ ആകാശ് എന്ന പ്രകാശനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്.

അരവിന്ദന്റെ അതിഥികളിലൂടെ ശ്രദ്ധേയയായ നിഖില വിമലാണ് ചിത്രത്തിലെ നായിക. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണാര്‍ക്കാട് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ശ്രീനിവാസന്‍,കെപിഎസി ലളിത,അഞ്ജു കുര്യന്‍,ദേവിക സഞ്ജയ്, അനീഷ് ജി മേനോന്‍,സബിത ആനന്ദ്, വീണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് കെ രാജഗോപാല്‍ ആണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











