»   » ഫഹദിന്റെ തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഇതുവരെ തുടങ്ങാത്തത്?

ഫഹദിന്റെ തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഇതുവരെ തുടങ്ങാത്തത്?

By: Sanviya
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ ഒന്നിന് ആരംഭിക്കും. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍.

മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിച്ച അലന്‍സിയറും സൗബിന്‍ ഷഹിറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരുക്കുന്ന തൊണ്ടി മുതലും ദൃക്‌സാക്ഷിയും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

തിരക്കഥ

സജീവ് പഴൂരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നിര്‍മാണം

ഉര്‍വശി തിയേറ്ററിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സംഗീതം

ബിജിപാലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ച മഹേഷിന്റെ പ്രതികാരത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചതും ബിജിപാലായിരുന്നു.

ഛായാഗ്രാഹണം

ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

ഫഹദിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Fahadh Faasil's Thondimuthalum Driksakshiyum To Start Rolling Soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam