»   » ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം, ഈ കേട്ടത് സത്യമാണോ ?

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം, ഈ കേട്ടത് സത്യമാണോ ?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ 'ടാലന്റ് ആക്ടര്‍' എന്നാണ് അന്യഭാഷക്കാര്‍ ഫഹദ് ഫാസിലിനെ വിശേഷിപ്പിയ്ക്കുന്നത്. തന്റെ കഥാപാത്രം എന്നതിനപ്പുറം കഥയുടെ പ്രധാന്യം നോക്കി സിനിമകള്‍ തിരഞ്ഞെടുക്കുന്ന ഫഹദ് ഫാസില്‍ ഇപ്പോള്‍ കരിയറില്‍ വളരെ സെലക്ടീവാണ്.

പത്തൊന്‍പത് വര്‍ഷത്തെ പ്രതികാരം ഹരിശ്രീ അശോകന്‍ വീട്ടി, സീരിയസായി... ഇമോഷണലായി !!

ഒരിടയ്ക്ക് തുടര്‍ച്ചയായി പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ അഡ്വാന്‍സ് വാങ്ങിയ തുക തിരിച്ചു നല്‍കി ഫഹദ് ചില ചിത്രങ്ങളില്‍ നിന്നും പിന്മാറിയിരുന്നു. അതേ ഫഹദ് ഫാസില്‍ ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. അക്കൂട്ടത്തിലിതാ ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രവും തയ്യാറെടുക്കുന്നു.

ട്രാന്‍സ് എന്ന ചിത്രം

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രം ഇതിനോടകം വാര്‍ത്താ പ്രധാന്യം നേടിയതാണ്. വിനായകന്‍, സൗബിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്കൊപ്പം അല്‍ഫോണ്‍സ് പുത്രനും ചിത്രത്തില്‍ കഥാപാത്രമായി എത്തുന്നു.

ബിഗ് ബജറ്റ് ചിത്രം

കേട്ടത് സത്യമാണെങ്കില്‍ പതിനഞ്ച് കോടി ബജറ്റിലാണ് ട്രാന്‍സ് നിര്‍മിയ്ക്കുന്നത്. അങ്ങനെ വരുമ്പോള്‍, ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചെലവിലൊരുക്കുന്ന ചിത്രമാണ് ട്രാന്‍സ്. അതേ സമയം ഈ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ട്രാന്‍സിന്റെ പ്രത്യേകത

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രങ്ങളൊന്നും അന്‍വര്‍ റഷീദ് സംവിധാനം ചെയ്തിരുന്നില്ല. പക്ഷെ നിര്‍മാതാവ് എന്ന നിലയില്‍ സിനിമയില്‍ സജീവമായിരുന്നു.

അണിയറയിലെ 'ബിഗ്' പേരുകള്‍

ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നില്‍ പ്രമുഖരുടെ നിരതന്നെയുണ്ട്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ ലേഖനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ കൂടെയായ അമല്‍ നിരദ് ട്രാന്‍സിന്റെ ഛായാഗ്രഹണം നിര്‍വഹിക്കും.

ഫഹദ് തിരക്കിലാണ്

ഫഹദിന്റെ ആദ്യ തമിഴ് ചിത്രമായ വേലൈക്കാരന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ശിവകാര്‍ത്തികേയനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിയ്ക്കുന്നത്.

പുതിയ ചിത്രം

വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ എന്ന ചിത്രത്തിലാണ് നിലവില്‍ ഫഹദ് ഫാസില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഫഹദിനെ കൂടാതെ മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

English summary
Fahadh Faasil’s Trance has a budget of Rs 15 crore?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam