ഫഹദ് ഫാസിലിന്റെ കരിയറിലെ വമ്പന്‍ ചിത്രം! ട്രാന്‍സിന്റെ ഫസ്റ്റ്‌ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Midhun Raj

ഫഹദ് ഫാസിലിന്റെതായി റിലീസിങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ട്രാന്‍സ്. കുമ്പളങ്ങി നൈറ്റ്‌സ്, സൂപ്പര്‍ ഡീലക്‌സ്, അതിരന്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് ഫഹദിന്റെ പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ട്രാന്‍സിന്റെ കിടിലന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ട്രാന്‍സില്‍ ഫഹദിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഒരു ഫസ്റ്റ്‌ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദിന്റെതായി

ഒരിടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദിന്റെതായി വരുന്ന മുഴുനീള ഫീച്ചര്‍ ഫിലിം കൂടിയാണ് ട്രാന്‍സ്. ഉസ്താദ് ഹോട്ടലിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായിട്ട് എത്തുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന നാലാമത്തെ സിനിമ കൂടിയാണ് ട്രാന്‍സ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവും കാത്തിരിക്കുന്നത്

നസ്രിയ ഫഹദിന്റെ

നസ്രിയ ഫഹദിന്റെ നായികയായി വീണ്ടും എത്തുന്നു എന്ന പ്രേത്യകതകളോടെയാണ് ട്രാന്‍സ് റിലീസിങ്ങിനൊരുങ്ങുന്നത്. ഇരുവര്‍ക്കും ഒപ്പം ഗൗതം വാസുദേവ മേനോന്‍. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ദിലീഷ് പോത്തന്‍,. അശ്വതി മേനോന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ തുടങ്ങിയവരും ട്രാന്‍സില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

20 കോടി ബഡ്ജറ്റിലാണ്

20 കോടി ബഡ്ജറ്റിലാണ് ഫഹദിന്റെ ട്രാന്‍സ് അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫഹദ് ഫാസിലിന്റെ കരിയറിലെ എറ്റവും വലിയ ചിത്രങ്ങളിലൊന്നായിട്ടാണ് ട്രാന്‍സ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചെറുകഥകള്‍ കോര്‍ത്തിണക്കിയുളള ആന്തോളജിയാണ് ട്രാന്‍സ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആന്തോളജി വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കില്ല ട്രാന്‍സ് എന്നാണ് പിന്നീട് സംവിധായകന്‍ അറിയിച്ചത്.

ഫഹദിന്റെ കഥാപാത്രത്തിന്റെ

ഫഹദിന്റെ കഥാപാത്രത്തിന്റെ വിവിധ ജീവിത ഘട്ടങ്ങളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. വിന്‍സെന്റ് വടക്കന്‍ തിരക്കഥയെഴുതിയ സിനിമയ്ക്ക് ജാക്‌സണ്‍ വിജയാണ് സംഗീതം നല്‍കുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയില്‍ ഹോളിവുഡ് ചിത്രങ്ങളിലും പരസ്യങ്ങളിലും ഉപയോഗിക്കാറുളള റോബോട്ടിക്ക് ക്യാമറയും ഉപയോഗിച്ച് ചിത്രീകരണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു റസൂല്‍ പൂക്കൂട്ടിയാണ് ട്രാന്‍സിന്റെ സൗണ്ട് ഡിസൈനിംഗ് ചെയ്യുന്നത്.

Recommended Video

ട്രാന്‍സുമായി ഫഹദ് ഫാസിലും അൻവർ റഷീദും | filmibeat Malayalam
ഡിസംബര്‍ 20ന്

ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉസ്താദ് ഹോട്ടലിന് ശേഷമുളള അന്‍വര്‍ റഷീദിന്റെ ഫീച്ചര്‍ ഫിലിമിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ കരിയറില്‍ വഴിത്തിരിവാകുന്ന ചിത്രമായിരിക്കും ട്രാന്‍സെന്നാണ് സിനിമ പ്രേമികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X