ഫഹദ് ഫാസിലിനൊപ്പം വമ്പന്‍ താരനിര! അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ പുതിയ പോസ്റ്റര്‍

By Midhun Raj

ഫഹദ് ഫാസിലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ട്രാന്‍സ്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമ ഫെബ്രുവരി 14നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ രണ്ട് പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ആകാംക്ഷകള്‍ക്കൊടുവിലാണ് ട്രാന്‍സിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

 trance

ഫഹദ് ഫാസിലിനൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് വന്നിരിക്കുന്നത് പുതിയ പോസ്റ്ററില്‍ സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ജിനു ജോസഫ് തുടങ്ങിയവരുടെ കഥാപാത്രങ്ങളെയും കാണിക്കുന്നുണ്ട്.

ഇവര്‍ക്കൊപ്പം ജോജു ജോര്‍ജ്ജ്, അര്‍ജുന്‍ അശോകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആരുഷി മുഡ്ഗല്‍, അശ്വതി മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. രണ്ട് വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ജാക്‌സണ്‍ വിജയനും സുശിന്‍ ശ്യാമും സംഗീതമൊരുക്കുന്നു. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും റസൂല്‍ പൂക്കൂട്ടി ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമാണ് ട്രാന്‍സ്.

Recommended Video

ട്രാന്‍സുമായി ഫഹദ് ഫാസിലും അൻവർ റഷീദും | filmibeat Malayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X