ട്രാന്‍സില്‍ വേറിട്ട ഗെറ്റപ്പില്‍ ഫഹദ് ഫാസില്‍! തരംഗമായി പുതിയ പോസ്റ്റര്‍
ഒരിടവേളയ്ക്ക് ശേഷം ഹിറ്റ്‌മേക്കര്‍ അന്‍വര്‍ റഷീദ് മലയാളത്തില്‍ വീണ്ടും സജീവമാകുന്ന ചിത്രമാണ് ട്രാന്‍സ്. ഉസ്താദ് ഹോട്ടലിന് ശേഷം ഏറെനാളുകള്‍ക്ക് ശേഷമാണ് ഒരു ഫീച്ചര്‍ ഫിലിമുമായി സംവിധായകന്‍ എത്തുന്നത്. ഫഹദ് ഫാസില്‍ നായകനാവുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വ്യത്യസ്ത ഗെറ്റപ്പിലുളള ഫഹദിന്റെ ഒരു നൃത്തരംഗം എന്ന് തോന്നിപ്പിക്കുന്ന പോസുകള്‍ ഉള്‍പ്പെടുത്തിയ പോസറ്ററാണ് ഇറങ്ങിയിരിക്കുന്നത്.

ഫഹദ് ഫാസിലിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് സിനിമയായിട്ടാണ് ട്രാന്‍സ് റിലീസിങ്ങിനൊരുങ്ങുന്നത്. ഡിസംബറിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സംവിധാനത്തിന് പുറമെ ട്രാന്‍സിന്റെ നിര്‍മ്മാണവും അന്‍വര്‍ റഷീദ് തന്നെയാണ്. നസ്രിയ നായികയാവുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, വിനായകന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
വിന്‍സെന്റ് വടക്കന്‍ രചന നിര്‍വ്വഹിച്ച സിനിമയുടെ ഛായാഗ്രഹണം അമല്‍ നീരദാണ്. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസെനിംഗും ജാക്‌സണ്‍ വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ക്രിസ്മസ് റിലീസായിട്ടാണ് ഫഹദ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ട്രാന്‍സിന്റെതായി ആദ്യം പുറത്തിറങ്ങിയ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications











