ഫഹദ്-നസ്രിയ ചിത്രം ട്രാന്‍സ് അവസാന ഘട്ടത്തില്‍! ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി സിനിമ

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ അന്‍വര്‍ റഷീദ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ട്രാന്‍സ്. കുമ്പളങ്ങി നൈറ്റ്‌സ്, അതിരന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം എത്തുന്നത്. സിനിമയുടെ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, അടുത്തിടെയായിരുന്നു ട്രാന്‍സിന്റെ ആംസ്റ്റര്‍ഡാം ചിത്രീകരണം പൂര്‍ത്തിയായിരുന്നത്.

ഇനി ഒരാഴ്ചത്തെ ഷൂട്ടിംഗ് മാത്രമാണ് സിനിമയ്ക്ക് ബാക്കിയുളളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എറണാകുളത്താണ് ട്രാന്‍സിന്റെ അവസാന ഷെഡ്യൂള്‍ നടക്കുക. ഫഹദ് ഫാസിലിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായാണ് ട്രാന്‍സ് അണിയറയില്‍ ഒരുങ്ങുന്നത്. 20 കോടിക്ക് മുകളിലാണ് നിര്‍മ്മാണ ചെലവ് എത്തിയിരിക്കുന്നതെന്നും അറിയുന്നു. ഫഹദും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയോടെയാണ് ട്രാന്‍സ് എത്തുന്നത്.

trance

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലായിരുന്നു ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചിരുന്നത്. വിവിധ കഥകള്‍ കൂട്ടിച്ചേര്‍ത്തുളള ആന്തോളജി സ്വഭാവമാണ് സിനിമയ്‌ക്കെന്നും റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നു. വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ട്രാന്‍സിലെ മറ്റു പ്രധാന താരങ്ങള്‍. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. അമല്‍ നീരദ് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസെനിംഗും ചെയ്യുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X