വരത്തന്‍ ഹിറ്റായെങ്കില്‍ ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം അടുത്ത വര്‍ഷമെത്തും..
ഛായാഗ്രാഹകന്‍ വേണുവിന്റെ സംവിധാനത്തില്‍ ജനുവരിയില്‍ റിലീസിനെത്തിയ കാര്‍ബണ്‍ നല്ല പ്രതികരണം നേടിയ സിനിമയായിരുന്നു. ശേഷം അമല്‍ നീരദിന്റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമാണ് വരത്തന്‍. സെപ്റ്റംബര്‍ 20 ന് റിലീസിനെത്തിയ സിനിമ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്.
അടുത്തതായി ഫഹദ് അഭിനയിക്കുന്ന സിനിമയാണ് ട്രാന്‍സ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ പറഞ്ഞിരുന്നു. റിലീസിനോട് അടുക്കുമ്പോള്‍ സിനിമയെ കുറിച്ച് എന്തെങ്കിലും കൂടുതല്‍ പറയാന്‍ കഴിയുമെന്നാണ് താരം പറയുന്നത്.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രാന്‍സ് 2019 മാര്‍ച്ചില്‍ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. വരത്തന് പിന്നാലെ ഫഹദും അമല്‍ നീരദും ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ അമല്‍ നീരദാണ് ട്രാന്‍സിന്റെ ക്യാമറ ചലിപ്പിക്കുന്നത്. ട്രാന്‍സിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഇനിയും 70 ദിവസത്തോളം ചിത്രീകരിക്കാനുണ്ട്. വിന്‍സെന്റ് വടക്കനാണ് തിരക്കഥ ഒരുക്കുന്നത്.
സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam


Click it and Unblock the Notifications