ഉഡായിപ്പുകളുമായി ഫഹദ് വീണ്ടുമെത്തുമ്പോള്‍ കൂട്ടിന് നസ്രിയയും! ട്രാന്‍സിലെ വീഡിയോ ഗാനം പുറത്ത്

ഈ വര്‍ഷത്തെ പ്രണയദിനത്തില്‍ ഫഹദ് ഫാസിലും നസ്രിയ നസീമും ഒന്നിച്ചെത്തുകയാണ്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ട്രാന്‍സ് എന്ന സിനിമയാണ് ഫെബ്രുവരി പതിനാലിന് തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി വമ്പന്‍ പ്രമോഷന്‍ പരിപാടികളാണ് അണിയറ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തുന്നത്. സിനിമയില്‍ നിന്നും പാട്ടും ട്രെയിലറുമെല്ലാം വന്ന് കൊണ്ടിരിക്കുകയാണ്.

നേരത്തെ പറഞ്ഞത് പോലെ ട്രാന്‍സില്‍ നിന്നും വീഡിയോ സോങ് പുറത്ത് വന്നിരിക്കുകയാണ്. പ്രായമായവര്‍ക്ക് മോട്ടിവേഷന്‍ കൊടുക്കുന്ന ഫഹദാണ് പാട്ട് രംഗത്തിലുള്ളത്. ഇതിനിടെ സുഖമില്ലാതെയായ ആളെ ആശുപത്രിയിലാക്കുന്നതും കാണിക്കുന്നു. സ്വന്തം പരസ്യം പോസ്റ്ററായി ഒട്ടിക്കുന്നുമുണ്ട്. ഫഹദിനൊപ്പം നസ്രിയും എക്‌സിക്യൂട്ടീവ് ലുക്കിലാണ് പാട്ട് രംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

 trance-movie-photo

'ബാഗ്ലൂര്‍ ഡേയ്സ്'ന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണെന്ന പ്രത്യേകതയോടെയാണ് ട്രാന്‍സ് എത്തുന്നത്. ഒരു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അമല്‍ നീരദാണ് ഛായഗ്രാഹണം. സൗണ്ട് ഡിസൈനിങ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ്, പറവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരന്‍ ജാക്സണ്‍ വിജയന്‍, സംഗീത സംവിധായകനായി 'ട്രാന്‍സി'ല്‍ അരങ്ങേറുന്നുമുണ്ട്.

വീഡിയോ ഗാനം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X