മാത്തന്റെ അപ്പു ഇനി ഫഹദിന്റെ പ്രിയ! വരത്തന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun

കാര്‍ബണ്‍ എന്ന ശ്രദ്ധേയ ചിത്രത്തിലൂടെയായിരുന്നു ഫഹദ് ഫാസില്‍ ഈ വര്‍ഷം തുടങ്ങിയിരുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ചായാഗ്രാഹകനും സംവിധായകനുമായ വേണുവായിരുന്നു ഒരുക്കിയിരുന്നത്. കാര്‍ബണിനു ശേഷം ഫഹദിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് വരത്തന്‍. പ്രഖ്യാപന വേള മുതല്‍ക്കു തന്നെ വളരെയധികം ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്‌റ് ലുക്ക് പോസ്റ്ററിനും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഓണത്തിനാണ് ഫഹദിന്റെ വരത്തന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. വരത്തന്റെതായി ഒരു ക്യാരക്ടര്‍ പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്.

ഫഹദ്-അമല്‍ നീരദ് കൂട്ടുകെട്ട്

ഫഹദ്-അമല്‍ നീരദ് കൂട്ടുകെട്ട്

ഇയ്യോബിന്റെ പുസ്തകം എന്ന ശ്രദ്ധേയ ചിത്രത്തിലൂടെയായിരുന്നു അമല്‍ നീരദ് ഫഹദ് കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രത്തിന് സിനിമാ പ്രേമികള്‍ മികച്ച സ്വീകാര്യത നല്‍കിയിരുന്നു. ഫഹദിന്റെ അഭിനയ പ്രകടവും അമല്‍ നീരദിന്റെ വേറിട്ട മേക്കിങ്ങും തന്നെയായിരുന്നൂു ചിത്രത്തില്‍ മികച്ചുനിന്നത്. ഇത്തവണയും മികച്ചൊരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. വേറിട്ടൊരു ടൈറ്റില്‍ തന്നെയായിരുന്നു പുതിയ ചിത്രത്തിന് അമല്‍ നീരദ് ഇട്ടിരുന്നത്. വരത്തനില്‍ ശ്രദ്ധേയമായൊരു നായക കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

വരത്തന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിലെ ആകാംക്ഷയുണര്‍ത്തുന്ന ഒരു രംഗമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത് പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള മികച്ചൊരു ടീസറായിരുന്നു വരത്തന്റെതായി നേരത്തെ പുറത്തിറങ്ങിയിരുന്നത്. അമല്‍ നീരദിന്റെ മികച്ച മേക്കിങ്ങ് ചിത്രത്തിലും ഉണ്ടാവുമെന്ന് ടീസര്‍ സൂചന നല്‍കിയിരുന്നു.

ഫഹദിന്റെ നായികയായി ഐശ്യര്യ

ഫഹദിന്റെ നായികയായി ഐശ്യര്യ

മായാനദിയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്. ടൊവിനോ തോമസിന്റെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു മായാനദിയില് ഐശ്വര്യ നടത്തിയിരുന്നത്. വരത്തില്‍ ഫഹദിനൊപ്പം തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്. മായാനദി പോലെ ശ്രദ്ധിക്കപ്പെടുന്നൊരു വേഷമായിരിക്കും ഐശ്വര്യയുടെത് എന്നാണറിയുന്നത്. വരത്തനു പുറമെ വിജയ് സൂപ്പറും പൗര്‍ണമിയും എ്‌ന്നൊരു ചിത്രവും ഐശ്വര്യയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ്

പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വരത്തനില്‍ ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ പ്രിയ എന്നൊരു കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. അമല്‍ നീരദ് തന്നെയായിരുന്നു ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.

പോസ്റ്റര്‍ കാണൂ

പോസ്റ്റര്‍ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X