വീണ്ടും ഫഹദ് ഫാസില്‍ വിസ്മയം! 3 ദിവസം കൊണ്ട് വരത്തന് കോടികള്‍, റെക്കോര്‍ഡുകള്‍ ഫഹദിന് സ്വന്തം!!!
Recommended Video

അടുത്ത കാലത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ സിനിമകളോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമാണ്. നാച്വുറല്‍ അഭിനയത്തിന്റെ യുവരാജാവെന്ന് പട്ടം ലഭിച്ചതോടെ ഇറങ്ങുന്ന സിനിമകളിലെല്ലാം ഫഹദ് ഫാസില്‍ മാജിക് ഒളിഞ്ഞ് കിടപ്പുണ്ടാവും. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ വരത്തന്റെ കാര്യവും അതുപോലെ തന്നെയാണ്.
ഫഹദ് ഫാസില്‍, അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ചിത്രം ഫഹദിന്റെ കരിയറിലെ മറ്റൊരു ഹിറ്റ് സിനിമയാവാന്‍ പോവുകയാണ്. റിലീസ് ദിവസം മുതലിങ്ങോട്ട് ബോക്‌സോഫീസില്‍ വലിയ വിജയം നേടുന്ന സിനിമയായി വരത്തന്‍ മാറുമെന്നുള്ള സൂചനകളെല്ലാം വന്നിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് വരത്തന് നേടിയത് കോടികളാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വരത്തന്
ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച സിനിമയാണ് വരത്തന്‍. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി അഭിനയിച്ചിരിക്കുന്നത്. സുഹാസ്-ഷര്‍ഫു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ഷറഫിദീന്‍, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

റിലീസിനെത്തി...
ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം റിലീസ് മാറ്റുകയായിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ 20 നായിരുന്നു വരത്തന്‍ തിയറ്ററുകളിലേക്ക് എത്തിയത്. അമല്‍ നീരദ്-ഫഹദ് കൂട്ടുകെട്ടിലെത്തുന്ന ചിത്രമായതിനാല്‍ വരത്തനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഒരുപാടയിരുന്നു. 154 ഓളം സ്‌ക്രീനുകളിലായിട്ടായിരുന്നു സെപ്റ്റംബര്‍ 20 വരത്തനെത്തിയത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും വമ്പന്‍ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

കോടികള്‍ വാരിക്കൂട്ടിയോ?
വ്യാഴാഴ്ച റിലീസിനെത്തിയ ചിത്രം ആദ്യ മൂന്ന് ദിവസങ്ങള്‍ കഴിയുമ്പോള്‍ 10 കോടി മറികടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം സെന്ററിലെ കളക്ഷന്‍ മാത്രം 46 ലക്ഷത്തിനടുത്ത് എത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആഴ്ചയുടെ അവസാനമായതിനാലും നാലാം ദിവസമായ ഞായറാഴ്ച മികച്ച പ്രകടനമായിരിക്കും സിനിമയ്ക്ക് ലഭിക്കാന്‍ പോവുന്നത്. ഇത് കൂടി കണക്കിലെടുത്താല്‍ ബോക്‌സോഫീസില്‍ ഗംഭീര പ്രകടനം നടത്താന്‍ വരത്തന് കഴിയുമെന്നാണ് പറയുന്നത്.

കൊച്ചി മള്‍ട്ടിപ്ലെക്‌സിലും
കേരള ബോക്‌സോഫീസിലെ പോലെ തന്നെ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 22 ഷോ ആയിരുന്നു ആദ്യ ദിവസം ലഭിച്ചിരുന്നത്. റിലീസിന് മുന്‍പ് തന്നെ മുന്‍കൂട്ടിയുള്ള ബുക്കിംഗ് നടന്നിരുന്നു. റിലീസ് ദിവസം വരത്തന്‍ നിരാശപ്പെടുത്തിയില്ലെന്ന് പറയാം. ഫേറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 22 പ്രദര്‍ശനങ്ങളില്‍ നിന്നും 6.06 ലക്ഷമായിരുന്നു സിനിമ നേടിയത്.

രണ്ടാം ദിവസം
രണ്ടാം ദിവസവും വരത്തന്‍ നിരാശപ്പെടുത്തിയിരുന്നില്ല. മള്‍ട്ടിപ്ലെക്‌സില്‍ 23 പ്രദര്‍ശനങ്ങളില്‍ നിന്നും രണ്ടാം ദിവസം 8.47 ലക്ഷമായിരുന്നു സിനിമ സ്വന്തമാക്കിയത്. ഇതോടെ ആദ്യ രണ്ട് ദിവസം കൊണ്ട് 14.54 ലക്ഷം നേടി. മൂന്നാം ദിവസം അതിലും ഗംഭീരമായിരുന്നു. 8.78 ലക്ഷം നേടിയ വരത്തന്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് 23.32 ലക്ഷമെത്തി. കൊച്ചി മള്‍ട്ടിപ്ലെക്‌സ് മാത്രമല്ല തിരുവനന്തപുരം ഏരിയപ്ലെക്‌സിലും അഞ്ച് ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ നിന്നും ബഹുദൂരം മുന്നിലെത്താനുള്ള പടയോട്ടത്തിലാണ് വരത്തനിപ്പോള്‍.


Click it and Unblock the Notifications