ഫഹദ് ഫാസിലും സായിപല്ലവിയും ഒന്നിക്കുന്ന റൊമാന്റിക്ക് ത്രില്ലര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി!റിലീസ് ഉടന്‍

By Prashant V R

Recommended Video

ഫഹദും സായിപല്ലവി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി | #FahadhFaasil | filmibeat Malayalam

പ്രേമം,കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന സിനിമയെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന സിനിമ ഒരു റൊമാന്റിക്ക് ത്രില്ലറാണ്. നവാഗതനായ വിവേക് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സിനിമയുടെ ഫസ്റ്റ്‌ലുക്കും ലൊക്കേഷന്‍ ചിത്രങ്ങളും ഒന്നും പുറത്തുവിടാതെ രഹസ്യമാക്കി വെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍, ചിത്രത്തില്‍ ഫഹദിനൊപ്പം തുല്യ പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് സായി പല്ലവി എത്തുന്നതെന്നാണ് അറിയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

fahadh faasil-sai pallavi

ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഇതുവരെയും ടൈറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി,ശാന്തി കൃഷ്ണ,രണ്‍ജി പണിക്കര്‍,സുദേവ് നായര്‍,സുരഭി ലക്ഷ്മി, ലെന തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസും ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X