ഫഹദിനൊപ്പം സായി പല്ലവിയുടെ മാസ്! പ്രേമത്തിലെ മലര്‍ മിസ് അല്ല, ഇത് അതിനെയും കടത്തിവെട്ടും!

ഫഹദ് ഫാസിലിന്റേതായി തിയറ്ററുകളിലേക്ക് എത്തുന്ന ഓരോ സിനിമകളും വമ്പന്‍ ഹിറ്റായി മാറികൊണ്ടിരിക്കുന്ന കാഴ്ചകളാണ് അടുത്ത കാലത്തായി കണ്ട് വരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമെത്തിയ ഞാന്‍ പ്രകാശനും ഈ വര്‍ഷം റിലീസിനെത്തിയ കുമ്പളങ്ങി നൈറ്റ്‌സും ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത ചിത്രമേതാണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ഇനി വരാനിരിക്കുന്നത് ഫഹദ് ഫാസില്‍ നായകനായും സായി പല്ലവി നായികയായിട്ടുമെത്തുന്ന അതിരന്‍ ആണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സായി പല്ലവി മലയാളത്തിലേക്ക് മടങ്ങി എത്തുന്ന സിനിമയായതില്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. അതിനിടെ പോസ്റ്റര്‍ പുറത്ത് വിട്ട് സോഷ്യല്‍ മീഡിയയുടെ പിന്തുണ സ്വന്തമാക്കിയിരിക്കുകയാണ് ഫഹദും സായി പല്ലവിയും ചേര്‍ന്ന്.

ഫഹദിന്റെ അതിരന്‍

ഫഹദിന്റെ അതിരന്‍

ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ ചിത്രത്തില്‍ നിന്നും പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഫഹദിനൊപ്പം പോസ്റ്ററില്‍ സായി പല്ലവി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. റോമാന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തില്‍ പ്രണയാതുരമായി ഇരിക്കുന്ന ഫഹദിന്റെയും സായിയുടെയും ചിത്രമുള്‍പ്പെടെയുള്ള പോസ്റ്ററായിരുന്നു പുറത്ത് വന്നത്. നിമിഷനേരം കൊണ്ട് ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

 സായിയുടെ തിരിച്ച് വരവ്

സായിയുടെ തിരിച്ച് വരവ്

നിവിന്‍ പോളിയുടെ പ്രേമത്തിലൂടെ മലയാളക്കരയുടെ മനം കവര്‍ന്ന മലര്‍മിസ് ആയിരുന്നു സായി പല്ലവി. ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന ചിത്രത്തിലും നായിക സായി പല്ലവിയായിരുന്നു. ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം തെലുങ്കിലേക്കും തമിഴിലേക്കും ചേക്കേറിയ സായി പല്ലവി അവിടെയും വിജയ ചിത്രങ്ങളായിരുന്നു സമ്മാനിച്ചിരുന്നത്. ഇതോടെ സായി പല്ലവിയ്ക്ക് പല ഭാഷകളിലായി കൈനിറയെ സിനിമകളായിരുന്നു. ഫഹദിനൊപ്പം അതിരന്‍ എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തുകയാണ് സായി ഇപ്പോള്‍.

അണിയറ പ്രവര്‍ത്തകര്‍

അണിയറ പ്രവര്‍ത്തകര്‍

വിവേക് തന്നയാണ് സിനിമയ്ക്ക് കഥ ഒരുക്കിയത്. പ്രമുഖ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ് തിരക്കഥ തയ്യാറാക്കി. അനു മൂത്തേടനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പിഎസ് ജയഹരിയുടെതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് നിര്‍മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണെന്നുള്ള പ്രത്യേകതയും അതിരനുണ്ട്.

അതിരന്റെ പ്രമേയം!!

അതിരന്റെ പ്രമേയം!!

ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമൊക്കെ പശ്ചാതലമാക്കിയാണ് അതിരന്റെ കഥ ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഊട്ടിയിലായിരുന്നു പ്രധാന ലൊക്കേഷന്‍. ഫഹദ് ഫാസില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഏതെങ്കിലുമൊരു കഥാപാത്രത്തെക്കാള്‍ കഥയ്ക്ക് പ്രധാന്യമുള്ള ചിത്രമാണ് അതിരന്‍ എന്നും സിനിമയുടെ കഥ എഴുതുന്ന സമയത്ത് തന്നെ നായകനായി ഫഹദിനെ തീരുമാനിച്ചിരുന്നെന്നും തിരക്കഥാകൃത്തായ പിഎഫ് മാത്യൂസ് നേരത്തെ പറഞ്ഞിരുന്നു.

മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

സംവിധായകന്‍ വിവേക് വാള്‍ട്ട് ഡിസ്‌നിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. ഹിറ്റ് സിനിമകള്‍ സമ്മാനിക്കുന്ന നവാഗത സംവിധായകരാണ് മലയാളത്തിലുളളത്. അത്തരമൊരു സിനിമ സമ്മാനിക്കാന്‍ വിവേകിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തില്‍ സായി പല്ലവിയുടെ ആക്ഷന്‍ രംഗങ്ങളുണ്ടെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ എന്നിവരാണ് അതിരനിലെ മറ്റ് താരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X