ഷമ്മി ഹീറോ ആടാ ഹീറോ! കുമ്പളങ്ങി നൈറ്റ്‌സിലെ ഡയലോഗ് ആരാധകര്‍ക്കായി വീണ്ടും പറഞ്ഞ് ഫഹദ് ഫാസില്‍
മലയാളത്തില്‍ തുടര്‍ച്ചയായുളള വിജയ ചിത്രങ്ങളിലൂടെ മുന്നേറുകയാണ് നടന്‍ ഫഹദ് ഫാസില്‍. വരത്തന്‍,ഞാന്‍ പ്രകാശന്‍ തുടങ്ങിയ സിനിമകള്‍ വിജയമായതിനു പിന്നാലെയാണ് ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്‌സും സൂപ്പര്‍ഹിറ്റായത്. എന്നാല്‍ ഇത്തവണ നായകവേഷം അവതരിപ്പിക്കാതെ വില്ലന്‍ വേഷത്തിലാണ് താരം എത്തിയത്. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്.
ഒരിടവേളയ്ക്ക് ശേഷമാണ് വില്ലന്‍ കഥാപാത്രമായി ഫഹദ് വീണ്ടും എത്തിയിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് കുമ്പളങ്ങി നൈറ്റ്‌സ് മുന്നേറികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ചിത്രത്തിലെ ഡയലോഗ് ഫഹദ് വീണ്ടും ആവര്‍ത്തിച്ചത് ശ്രദ്ധേയമായി മാറിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി
കുമ്പളങ്ങി നൈറ്റസിലെ ഷമ്മി ഫഹദ് ഫാസിലിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തിയ താരങ്ങളുമായി കിടപിടിക്കുന്ന പ്രകടനമായിരുന്നു വില്ലന്‍ വേഷത്തിലെത്തിയ ഫഹദ് കാഴ്ചവെച്ചിരുന്നത്. ചെയ്യുന്ന ഓരോ സിനിമകളിലൂടെയും ഞെട്ടിക്കാറുളള ഫഹദ് ഇത്തവണയും പതിവ് തെറ്റിച്ചില്ലെന്ന് വേണം പറയാന്‍. കുമ്പളങ്ങി നൈറ്റ്‌സിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി മാറിയത് ഫഹദിന്റെ പ്രകടനം തന്നെയാണ്.

ഷമ്മി ഹീറോ ആടാ ഹീറോ
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നൊരു സ്വകാര്യ ചടങ്ങില്‍ ഉദ്ഘാടകനായി എത്തിയപ്പോഴാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ഡയലോഗ് ഫഹദ് വീണ്ടും ആവര്‍ത്തിച്ചിരുന്നത്. സിനിമയിലെ ശ്രദ്ധിക്കപ്പെട്ട ഷമ്മി ഹീറോ ആടാ ഹീറോ എന്ന ഡയലോഗ് ആയിരുന്നു ആരാധകര്‍ക്കുമുന്നില്‍ വെച്ച് ഫഹദ് ഫാസില്‍ വീണ്ടും പറഞ്ഞത്. കൊച്ചിയില്‍ ഉദ്ഘാടനത്തിനെത്തിയ താരത്തെ കാണാനായി വന്‍ ജനാവലിയാണ് കാത്തുനിന്നത്.

ഉദ്ഘാടനത്തിന്റെ വീഡിയോ
ഉദ്ഘാടനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കുമ്പളങ്ങി നൈറ്റിസിന്റെ വിജയത്തില്‍ ഏറെ നിര്‍ണായകമായത് ഫഹദിന്റെ അഭിനയം തന്നെയായിരുന്നു. ഫഹദിനൊപ്പം സൗബിന്‍ ഷാഹിര്‍,ഷെയിന്‍ നിഗം തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ശ്യാം പുഷ്‌കരന്റെ തിരക്കഥയിലായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് ഒരുങ്ങിയിരുന്നത്. നവാഗതനായ മധു സി നാരായണന്‍ സിനിമ സംവിധാനം ചെയ്തു.

നാല് സഹോദരങങ്ങളുടെ കഥ
കുമ്പളങ്ങി എന്ന സ്ഥലത്തെ നാല് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞിരുന്നത്. ഷെയ്ന്‍ നിഗം,സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി,മാത്യു തോമസ് എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായിട്ട് എത്തി. വര്‍ക്കിങ്ങ് ക്ലാസ് ഹീറോസും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം സുശിന്‍ ശ്യാം ആയിരുന്നു.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications