ഒന്നിച്ചുള്ള ഡയലോഗ് പഠിത്തമില്ല!! അത് ഭയങ്കര രസമാണ്, നസ്‌റിയക്കൊപ്പമുള്ള സിനിമയെക്കുറിച്ച് ഫഹദ്
സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു നസ്രിയയുടെ വിവാഹം
മമ്മൂട്ടി ചിത്രമായ പുളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നസ്റിയ. പിന്നെ കണ്ണ് അടച്ച് തുറക്കും വിധത്തിലായിരുന്നു കുട്ടി താരത്തിന്റെ വളർച്ച. കുറഞ്ഞ സമയം കൊണ്ട് ബാലതാരത്തിൽ നിന്ന് നായികയിലേയ്ക്കുള്ള വളർച്ച എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. . മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റേതായ സ്ഥാനം കണ്ടെത്താൻ നസ്റിക്ക് കഴിഞ്ഞിരുന്നു.
സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു താര വിവാഹം. ഇരുവരും വിവാഹം കഴിക്കുമെന്ന് ഒരിക്കൽ പോലും ആരും വിചാരിച്ചിരുന്നില്ല. അധികം സംസാരിക്കാത്ത വളരെ കൂൾ വ്യക്തിത്വത്തിന്റെ ഉടമയാണ് ഫഹദ്. എന്നാൽ ഇതിൽ നിന്നും വിവപരീതമാണ് നസ്റിയ. എങ്കിലും ഇവരുടെ വിവാഹം പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മലയാളത്തിൽ ഫാൻസിന് ക്ഷമമില്ലാത്ത താരങ്ങളാണിവർ. അതിനാൽ തന്നെ ഇവരുടെ വിവാഹം ആരാധകർ ആഘോഷമാക്കുകയായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത നടി 2018 ലെ കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ എത്തുകയായിരുന്നു. ഇപ്പോഴിത വീണ്ടും ഫഹദിനോടൊപ്പം ട്രാൻസ് എന്ന ചിത്രത്തിൽ എത്തുകയാണ്. ചിത്രത്തെ കുറിച്ചും നസ്റിയയുമായുളള അഭിനയ നിമിഷത്തെ കുറിച്ചും താരം മനസ്സ് തുറക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഫഹദ് നസ്രിയയുമായുളള അഭിനയ മുഹൂർത്തത്തെ കുറിച്ച് പങ്കുവെച്ചത്.

ബാംഗ്ലൂർ ഡേയ്സ്
യൂത്തിനിടെ ഏറെ ചർച്ചയായ ഒരു ചിത്രമായിരുന്നു അഞ്ജലി മേനോൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ ബംഗ്ലൂർഡെയ്സ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ നിവിൻ പോളി, നസ്റിയ, ദുൽഖർ സൽമാൻ, ഫഹദ്, പാർവതി എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2014 ൽ പുറത്തിറങ്ങിയ സൂപ്പർഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അത്. ബാംഗ്ലൂർ ഡേയ്സിലായിരുന്നു ഫഹദും നസ്രിയും ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

വിവാഹം
ചിത്രത്തിൽ ഭാര്യ ഭർത്താവായിട്ടാണ് ഇരുവരും അഭിനയിച്ചത്. അത് ജീവിതത്തിലും സത്യമാകുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. സിനിമ ചിത്രീകരണത്തിനു ശേഷമായിരുന്നു വിവാഹം. സിനിമയിലെ ദിവ്യയുടേയും ദാസിന്റേയും ജീവിതത്തെക്കാൽ ഇരട്ടി മധുരമാണ് റിയൽ ലൈഫിൽ. ബാംഗ്ലൂർ ഡെയ്സിനു ശേഷം ഇവർ വീണ്ടും ഒരുമിക്കുകയാണ്. അൻവർ റഷീദ് ചിത്രമായ ട്രാൻസ് എന്ന ചിത്രത്തിലൂടെയാണ് നസ്റിയ- ഫഹദ് താര ജോഡികൾ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്.

രസകരമായ അനുഭവം
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിവാഹ ശേഷംനസ്റിയക്കൊപ്പം ഒന്നിച്ചഭിനയിക്കുന്നതിനെ കുറിച്ച് ഫഹദ് പറഞ്ഞത്. അഭിനയിക്കുന്നത് വളരെ എളുപ്പവും രസകരവുമാണെന്നാണ് ഫഹദിന്റെ വാക്കുകൾ. കൂടാതെ നസ്റിയയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്നും ഫഹദ് പറഞ്ഞു.

ഒരുമിച്ചുളള ഡയലോഗ് പഠിത്തം
ചിത്രത്തിൽ ഒരുമിച്ചിരുന്നു ഡയലോഗ് പഠിക്കുകയോ അഭിനയത്തെ കുറിച്ച് സംസാരിക്കുകയോ ചെയ്യാറില്ല. പക്ഷെ ഒന്നിച്ചഭിനയിക്കുന്നത് ഏറെ രസകരമാണ്. തന്നെക്കാൾ കൂടുതൽ ഷൂട്ടുളളത് നസ്റിയയ്ക്കാണ്. അവർ രാവിലെ എഴുന്നേറ്റ് നേരത്തെ തന്നെ ഷൂട്ടിങ്ങിനൊക്കെ പോകും. ഞാനും നസ്റിയയും ഒന്നിക്കുന്നു എന്നതിലുപരി കൂടുതൽ സുഹൃത്തുക്കൾ ഒന്നിക്കുന്ന ചിത്രമാണിത്. എന്നെപ്പോലെ തന്നെ നസ്രിയയ്ക്ക് അൻവറിനോടും അമലിനോടും നല്ല അടുപ്പമാണുള്ളത്.


Click it and Unblock the Notifications