താരപദവി കണക്കാക്കിയല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നത്! നായകവേഷം നിര്‍ബന്ധമില്ല! ഫഹദ് ഫാസില്‍

By Midhun Raj

മലയാളത്തില്‍ ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളുമായി മുന്നേറുന്ന താരമാണ് ഫഹദ് ഫാസില്‍. ഏറ്റെടുക്കാറുളള എല്ലാ കഥാപാത്രങ്ങളും തന്റെതായ ശൈലിയില്‍ നടന്‍ മികവുറ്റതാക്കാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയില്‍ താരപദവി സ്ഥാനം ഒരു പരിധിവരെ അവസാനിച്ചിരിക്കുന്നുവെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. താരപദവിയെ കണക്കാക്കിയല്ല താന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും നായകവേഷം വേണമെന്ന് നിര്‍ബന്ധമില്ലെന്നും സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

fahadh faasil,

എല്ലാവരും എല്ലാത്തരം റോളുകളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഒരു സ്റ്റാര്‍ അത്തരം റോളുകള്‍ ചെയ്യുമ്പോഴാണ് അത് മറ്റൊരു തലത്തിലേക്ക് എത്തുന്നതെന്ന് എനിക്ക് തോന്നുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്ത ചില സിനിമകള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യാനുളള ശ്രമം നടക്കുകയാണ്. അവിടുത്തെ സൂപ്പര്‍സ്റ്റാറുകളാണ് അതില്‍ അഭിനയിക്കാന്‍ പോകുന്നത്. ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. നസ്രിയ നായികയാവുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫെബ്രുവരി 14നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ട്രാന്‍സിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും തരംഗമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X