Fahadh: ജീവിതത്തിൽ സ്വാധീനിച്ച വനിതകൾ ഇവരൊക്കെ!! ആരാധകർക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ഫഹദ്

ഏറ്റവും മികച്ച നടനുള്ള അവാർഡ് ഏറ്റവു വാങ്ങാൻ ഫഹദിനൊപ്പം നസ്രിയയും ഉണ്ടായിരുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നസ്രിയയും ഫഹദും. വിവാഹ ശേഷം സിനിമയിൽ നിന്ന് നസ്രിയ ബ്രേക്ക് എടുത്തെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഇപ്പോഴും താരത്തിന് ഒരു സ്ഥാനമുണ്ട്. ഫഹദിന്റെ എല്ലാ അഭിമുഖങ്ങളിലും നസ്രിയ ഒരു സ്ഥിരം വിഷയമായിരിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് വനിത അവാർഡ് നിശയിൽ നസ്രിയയെ കുറിച്ച് ഫഹദ് പറഞ്ഞതാണ്.

ിfahad-nazriya

ഏറ്റവും മികച്ച നടനുള്ള അവാർഡ് ഏറ്റവു വാങ്ങാൻ ഫഹദിനൊപ്പം നസ്രിയയും ഉണ്ടായിരുന്നു.തൊണ്ടിമുലും ദൃക്സാക്ഷിയും ടേക്ക് ഓഫ് എന്നീ ചിത്രങ്ങളായിരുന്നു ഫഹദിന് പുരസ്കാരം സമ്മാനിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ ഫഹദ് വേദിയിൽ എത്തിയപ്പോൾ നസ്രിയയേയും വേദിയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. അൽപം അമ്പരപ്പോടെയാമ് താരം സ്റ്റേജിലെത്തിയത്. സംവിധായകൻ ലാൽ ജോസിന്റെ കയ്യിൽ നിന്ന് പുരസ്കാരം ഏര്റവു വാങ്ങിയതിനു ശേഷമാണ് ഫഹദ് തൻരെ ജീവിതത്തിൽ സ്വാധീനിച്ച് വനിതകളെ കുറിച്ച് പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഇത് മൂന്നാം തവണയാണ് വനിത അവാർഡ് ലഭിക്കുന്നത്. കേരളത്തിൽ ജനിച്ചു മലയാള സിനിമയുടെ ഭാഗമായതു കൊണ്ടാണ് തനിയ്ക്ക് ഈ ഭാഗ്യം ലഭിച്ചത്. കൂടാതെ ഈ അവസരത്തിൽ തന്റെ ജീവിതത്തിൽ സ്വാധീനിച്ച എല്ലാ വനിതകളേയും ഓർക്കുന്നുവെന്നും താരം പറഞ്ഞു. ആദ്യം എന്റെ അമ്മയ്ക്കാണ്. പത്തൊൻപതാമത്തെ വയസിലാണ് ഉമ്മയ്ക്ക് ഞാൻ ജനിക്കുന്നത്. എന്നിൽ വിശ്വാസമുണ്ടായിരുന്ന ഒരേ ഒരാള് എന്റെ ഉമ്മയാണ്. പിന്നീട് എന്റെ സഹോദരിമാർ. പിന്നെ എന്റെ ഭാര്യ. എന്നെ ഇത്രയും നാൾ ഇട്ടിട്ടു പോകാതിരുന്നതിന് നന്ദിയുണ്ടെന്നും ഫഹദ് വേദിയിൽ പറഞ്ഞു. എനിയ്ക്ക് നൽകുന്ന ക്ഷമയ്ക്കു, അവസരങ്ങൾക്കും നന്ദിയുണ്ടെന്നും ഐ ലവ് യു നസ്രിയ എന്ന് ആരാധക ലക്ഷങ്ങളെ സാക്ഷിയാക്കി ഫഹദ് പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X