»   » 22 ഫീമെയിലിനു ശേഷം നേഴ്‌സുമാര്‍ മുഖത്തു നോക്കാറില്ലെന്ന് ഫഹദ്, ആ തെറ്റ് ഇപ്പോള്‍ തിരുത്തുകയാണ്

22 ഫീമെയിലിനു ശേഷം നേഴ്‌സുമാര്‍ മുഖത്തു നോക്കാറില്ലെന്ന് ഫഹദ്, ആ തെറ്റ് ഇപ്പോള്‍ തിരുത്തുകയാണ്

Posted By:
Subscribe to Filmibeat Malayalam

22 ഫീമെയില്‍ കോട്ടയം സിനിമയില്‍ അഭിനയിച്ചതിനു ശേഷം നഴ്‌സുമാരൊന്നും തന്റെ മുഖത്തേക്ക് നോക്കാറില്ലെന്ന് ഫഹദ് ഫാസില്‍. എറണാകുളം ലിസി ഹോസ്പിറ്റലില്‍ നടന്ന ടേക്ക് ഓഫ് സിനിമയുടെ പ്രചാരണ വേളയിലാണ് ഫഹദ് ഇക്കാര്യം പങ്കുവെച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയത്തില്‍ ഫഹദും റിമ കല്ലിങ്കലുമാണ് പ്രധാന വേഷത്തിലെത്തിയത്.

പ്രമേയത്തില്‍ ഏറെ വ്യത്യസ്തതയുമായി ചിത്രം പ്രധാനമായും നേഴ്‌സുമാരുടെ കഥയാണ് പറഞ്ഞതെങ്കിലും അതിനുമപ്പുറത്തേക്ക് നീങ്ങുന്ന ജീവിത യാഥാര്‍ത്ഥ്യത്തെയും വളരെ മനോഹരമായി അവതരിപ്പിച്ച ചിത്രമാണ്. പുരുഷ മേല്‍ക്കോയ്മ നില നില്‍ക്കുന്ന സമൂഹത്തില്‍ തന്റേടയിയായ ടെസ്സയെ ഇഷ്ടപ്പെടാത്ത പെണ്‍മനസ്സ് വിരളമാണ്. തന്നെ വഞ്ചിച്ച കാമുകന്‍ ഇതിലും മികച്ചൊരു പ്രതികാരം നല്‍കാനാവില്ലെന്നും ചിത്രം കാട്ടിത്തരുന്നുണ്ട്.


നേഴ്‌സുമാര്‍ മുഖത്ത് നോക്കാറില്ല

22 ഫീമെയില്‍ സിനിമയില്‍ അഭിനയിച്ചതിനു ശേഷം നേഴ്‌സുമാരൊന്നും തന്‍രെ മുഖത്ത് നോക്കിയിരുന്നില്ല. ഇന്ത്യന്‍ പ്രണയകഥയില്‍ അഭിനയിക്കുന്നതിനായി കോട്ടയത്തെ ഒരു ആശുപത്രിയില്‍ പോയപ്പോള്‍ അവിടുത്തെ ഹെഡ് നേഴ്‌സ് തന്നെ കണ്ടപ്പോള്‍ ഞെട്ടി ഈശോയെന്നും വിളിച്ച് ഒരു സ്‌റ്റെപ്പ് പുറകിലേക്ക് പോയെന്നും ഫഹദ് പറഞ്ഞു.


തെറ്റു തിരുത്തലുമായ ടേക്ക് ഓഫ്

ഇതുവരെ മുഖത്തു നോക്കാതിരിക്കുകയും തന്നെ കാണുമ്പോള്‍ പേടിക്കുകയും ചെയ്ത നേഴ്‌സുമാരോട് യാതൊരുവിധ പരാതിയും പരിഭവവുമില്ല. ഇതുവരെ ചെയ്തതില്‍ നിന്നുമൊരു തെറ്റു തിരുത്തലായിട്ടാണ് ഈ സിനിമയെ കാണുന്നത്.


രാജേഷ് പിള്ളയില്‍ നിന്നും മഹേഷിലേക്ക്

അപ്രതീക്ഷിതമായി വേര്‍ പിരിഞ്ഞ രാജേഷ് പിള്ളയില്‍ നിന്നുമാണ് ചിത്രം പൂര്‍ത്തിയാക്കാനുള്ള ചുമതല മഹേഷ് നാരായണന് ലഭിച്ചത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പ്രമുഖ താരങ്ങളടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ ഫേസ് ബുക്കില്‍ ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.


പ്രചരണത്തിനായി ജനിച്ച ആശുപത്രിയില്‍

എറണാകുളം ലിസി ആശുപത്രിയുമായി അടുത്ത ബന്ധമുണ്ട് കുഞ്ചാക്കോ ബോബന്. താന്‍ പിറന്നു വീണ ആശുപത്രിയില്‍ തന്നെ ടേക്ക് ഓഫിന്റെ പ്രചാരണത്തിനായി എത്താന്‍ കഴിഞ്ഞതിന്‍രെ സന്തോഷം പരിപാടിയില്‍ ചാക്കോച്ചന്‍ പങ്കുവെച്ചു.


English summary
Fahadh Faasil sharing his experience after 22 female kottayam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam