ഒടിയനെ പൊളിച്ച് ഫഹദിന്റെ മാസ്, ഞാന്‍ പ്രകാശന്‍ മിന്നിക്കുന്നു! ബോക്‌സോഫീസില്‍ നിന്നും കോടികള്‍
Recommended Video

ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ഞാന്‍ പ്രകാശന്‍. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സിനിമയിലൂടെ ഇരുവരും വീണ്ടുമൊന്നിക്കുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ സിനിമ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. കഴിഞ്ഞ ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമകളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ഏക സിനിമയാണ് ഞാന്‍ പ്രകാശന്‍.

ഫഹദ് ഫാസിലിന്റെ നാച്വുറല്‍ അഭിനയമായിരുന്നു സിനിമയുടെ പ്രധാന പ്രത്യേകതകളിലൊന്ന്. കുടുംബ പ്രേക്ഷകരുടെയടക്കം വലിയ പിന്തുണ ലഭിച്ചതോടെ ബോക്‌സോഫീസില്‍ നിന്നും സാമ്പത്തിക വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും ഞാന്‍ പ്രകാശന്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡിസംബര്‍ 21 ന് റിലീസിനെത്തിയ സിനിമ 16 ദിവസം പിന്നിടുമ്പോള്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും തിരുവനന്തപുരം പ്ലെക്‌സിലും ഗംഭീര അഭിപ്രായമാണ് സ്വന്തമാക്കിയത്. ഇപ്പോഴും 23 ഓളം ഷോ ആണ് തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും ഞാന്‍ പ്രകാശന് ലഭിച്ച് കൊണ്ടിരിക്കുന്നത്. അതില്‍ നിന്നും 1.38 കോടി സിനിമ ഇതിനകം സ്വന്തമാക്കിയിരിക്കുകയാണ്. അടുത്ത കാലത്ത് റിലീസിനെത്തിയ സിനിമകള്‍ക്കൊന്നും എത്തിപ്പെടാന്‍ കഴിയാത്ത ഉയരത്തിലാണ് പ്രകാശന്‍ പറന്ന് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











