For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്രിയ തൊട്ടതെല്ലാം പൊന്നാണ്! ഫഹദിന് വേണ്ടി ഭാര്യയെത്തിയപ്പോള്‍ ബാംഗ്ലൂരില്‍ നിന്നും പുതിയ നേട്ടം!

  |
  വരത്തൻ ബാംഗ്ലൂരും തൂത്തുവാരി! | filmibeat Malayalam

  ഈ വര്‍ഷമെത്തുന്ന രണ്ടാമത്തെ ഫഹദ് ഫാസില്‍ ചിത്രമാണ് വരത്തന്‍. അമല്‍ നീരദ് സംവിധാനം ചെയ്ത് ചിത്രം സെപ്റ്റംബര്‍ 20 നായിരുന്നു റിലീസിനെത്തിയത്. ആദ്യദിനം മുതല്‍ നല്ല പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇത് കളക്ഷനിലും കാണാന്‍ ഉണ്ടായിരുന്നു. വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് വലിയ ഉയരങ്ങളിലേക്കാണ് സിനിമ എത്തിയിരിക്കുന്നത്.

  ശ്രീനി അടുത്ത് വന്നാല്‍ കരന്റടിക്കും! എട്ട് തവണയാണ് കുഴിയില്‍ വീണത്,സാബുവിന്റെ കളികളെ കുറിച്ചും പേളി

  സെപ്റ്റംബര്‍ 7 നെത്തിയ ടൊവിനോ തോമസിന്റെ തീവണ്ടിയും ഹിറ്റായിരുന്നു. എന്നാല്‍ തീവണ്ടിയെക്കാള്‍ അതിവേഗമാണ് വരത്തന്റെ ഓട്ടം. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടിയിലെത്തിയ ചിത്രം ഇപ്പോള്‍ ബാംഗ്ലൂരില്‍ നിന്നും പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

  ബിഗ് ബോസ് നല്‍കിയ സൗഭാഗ്യം! സാബു മോന് കിട്ടിയ രണ്ട് സര്‍പ്രൈസുകളും കിടുവായിരുന്നു! വിശേഷങ്ങളിങ്ങനെ..

   വരത്തന്റെ തേരോട്ടം

  വരത്തന്റെ തേരോട്ടം

  ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിച്ചെത്തിയ സിനിമയാണ് വരത്തന്‍. സെപ്റ്റംബര്‍ 20 നെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. കേരളബോക്‌സോഫീസിലെ പോലെ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും വമ്പന്‍ സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഏഴ് ദിവസങ്ങള്‍ കൊണ്ടാണ് വരത്തന്‍ മള്‍ട്ടിപ്ലെക്സില്‍ നിന്നും അമ്പത് ലക്ഷം ക്ലബ്ബിലെത്തിയത്. ടൊവിനോ തോമസിന്റെ തീവണ്ടിയുടെ റെക്കോര്‍ഡാണ് ചിത്രം അതിവേഗം മറികടന്നത്. തീവണ്ടി 8 ദിവസം കൊണ്ടായിരുന്നു ഈ സ്ഥാനത്ത് എത്തിയിരുന്നത്.

   ഒരു കോടി ക്ലബ്ബിലെത്തി

  ഒരു കോടി ക്ലബ്ബിലെത്തി

  വരത്തന്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഒരു കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. 14 ദിവസം കൊണ്ടായിരുന്നു വരത്തന്‍ ഈ ലക്ഷ്യത്തിലെത്തിയത്. 13 ദിവസം കൊണ്ട് 99.20 ലക്ഷത്തിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഒക്ടോബര്‍ 2 ഗാന്ധിജയന്തിയായ ഇന്നലെ 91 ശതമാനം ഓക്കുപന്‍സിയോടെ 8.34 ലക്ഷമായിരുന്നു സിനിമ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയത്. വരും ദിവസങ്ങളില്‍ ഇവിടെ നിന്നും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും അണിയറ പ്രവര്‍ത്തകരും.

   പുതിയ റെക്കോര്‍ഡ്

  പുതിയ റെക്കോര്‍ഡ്

  മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല ബാഗ്ലൂര്‍ സെന്ററില്‍ നിന്നും വരത്തന്‍ ഒരു കോടി മറികടന്നിരിക്കുകയാണ്. ഈ വര്‍ഷം ബാംഗ്ലൂരില്‍ നിന്നും ഒരു കോടി നേടുന്ന സിനിമയെന്ന പ്രത്യേകതയും വരത്തനുണ്ട്. മുന്‍പ് ദൃശ്യം, പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ്, പുലിമുരുകന്‍ എന്നീ സിനിമകളാണ് ബാംഗ്ലൂരില്‍ നിന്നും ഒരു കോടിയ്ക്ക് മുകളില്‍ നേടിയ സിനിമകള്‍. റിലീസിനെത്തി 13 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ അപൂര്‍വ്വ നേട്ടം. അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ നിന്നെല്ലാം വരത്തന്‍ വേറിട്ട് നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

   മത്സരത്തിന് സിനിമകളില്ല

  മത്സരത്തിന് സിനിമകളില്ല

  ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നു വരത്തന്‍. കേരളത്തിലുണ്ടായ പ്രളയം കാരണം റിലീസ് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ ആദ്യ ആഴ്ചയെത്തിയ പൃഥ്വിരാജ് ചിത്രം തിയറ്ററുകളില്‍ പൂര്‍ണമായും പരാജയപ്പെട്ടിരുന്നു. ടൊവിനോയുടെ തീവണ്ടി നല്ല പ്രകടനമായിരുന്നു നടത്തിയിരുന്നതെങ്കിലും വരത്തന്‍ വന്നതോടെ പിറകോട്ട് പോയി. ഇപ്പോള്‍ തീവണ്ടിയെയും മറികടന്നുള്ള യാത്രയാണ് വരത്തന്റേത്. മമ്മൂട്ടിച്ചിത്രം കുട്ടനാടന്‍ ബ്ലോഗ്, ബിജു മേനോന്റെ പടയോട്ടം എന്നീ സിനിമകളും ഈ മാസം റിലീസിനെത്തിയിരുന്നെങ്കിലും കാര്യമായ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. സെപ്റ്റംബര്‍ അവസാനമെത്തിയ ലില്ലി നല്ല പ്രകടനമാണ് നടത്തുന്നത്.

   നസ്രിയയുടെ നിര്‍മാണം

  നസ്രിയയുടെ നിര്‍മാണം

  നടിയും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമിട്ടത് വരത്തിനിലൂടെയായിരുന്നു. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ാന്നാണ് വരത്തന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ കോടികള്‍ വാരിക്കൂട്ടുമ്പോള്‍ വരത്തന്റെ വിജയം ഫഹദിന് ശരിക്കും ആഘോഷിക്കാം. ഉടന്‍ തന്നെ മറ്റ് സിനിമകളിലൂടെ നസ്രിയയും ഫഹദും വീണ്ടുമൊന്നിക്കുന്നുണ്ട്.

  പേളിയുടെ വിവാഹനിശ്ചയം ഉടന്‍, കല്യാണം പിന്നാലെ! പേളിയെ ചുരുളമ്മയാക്കി ശ്രീനിഷ്, പ്രണയം തിരക്കഥയല്ല!!

  English summary
  Fahadh Faasil Starrer Varatha Pockets a Big Record
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X