»   » ബിഗ് ബജറ്റ് സിനിമയില്‍ നിന്നും ഫഹദ് പിന്മാറിയത് ഇതിനാണോ? കുട്ടിചാത്തന്റെ സംവിധായകനാണ് ഇനി വരുന്നത്..

ബിഗ് ബജറ്റ് സിനിമയില്‍ നിന്നും ഫഹദ് പിന്മാറിയത് ഇതിനാണോ? കുട്ടിചാത്തന്റെ സംവിധായകനാണ് ഇനി വരുന്നത്..

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഫഹദ് ഫാസില്‍ കാഴ്ച വെച്ചിരുന്നത്. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പട്ടികയില്‍ അവസാനം വരെയും ഫഹദിന്റെ പേരുണ്ടായിരുന്നു. തന്റെ സിനിമകളെ റിയലിസ്റ്റിക്കായി കാണിക്കാന്‍ കഴിയുന്നതായിരുന്നു ഫഹദിന്റെ വിജയം.

ഈ മ യൗ വിന് വെറുതേ അല്ല പുരസ്‌കാരം കിട്ടിയത്! സിനിമയെ കുറിച്ച് സംവിധായകന്‍ തന്നെ വെളിപ്പെടുത്തി!

വേലൈക്കാരന്‍ എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും തന്റെ കഴിവ് തെളിയിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്കുകള്‍ കാരണം ചിത്രീകരണം ആരംഭിച്ച മണിരത്‌നത്തിന്റെ സിനിമയില്‍ നിന്നും ഫഹദ് പിന്മാറിയിരുന്നു. എന്നാല്‍ ഫഹദ് നായകനാവുന്ന മറ്റൊരു സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്റെ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് മലയാളത്തിലെ പ്രമുഖനായ മറ്റൊരു സംവിധായകന്റെ സിനിമയിലും ഫഹദ് ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

ഫഹദ് ഫാസിലിന്റെ സിനിമ

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനായ ഫഹദ് ഫാസില്‍ നിരവധി സിനിമകളുടെ തിരക്കുകളിലാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും കിടിലന്‍ പ്രകടനം കാഴ്ച വെക്കാന്‍ ഫഹദിന് കഴിഞ്ഞിരുന്നു. ഛായഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന സിനിമയായിരുന്നു ഫഹദിന്റെ 2018 ലെ ആദ്യത്തെ സിനിമ. തൊട്ട് പിന്നാലെ നിരവധി സിനിമകളാണ് അണിയറയില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലേക്ക് രണ്ട് സിനിമകളും കൂടി എത്തിയിരിക്കുകയാണ്.

ജിജോ പൊന്നൂസിന്റെ സിനിമകള്‍

മലയാളത്തിലേക്ക് രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനായിരുന്നു ജിജോ പൊന്നൂസ്. 1982 ല്‍ പ്രേം നസീര്‍, മധു, ശങ്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ എല്ലാം കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച പടയോട്ടം എന്ന സിനിമയായിരുന്നു ജിജോ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ശേഷം മലയാളത്തിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിചാത്താന്‍ എന്ന സിനിമയും സംവിധാനം ചെയ്തത് ജിജോ പൊന്നൂസായിരുന്നു. 1984 ലായിരുന്നു സിനിമ റിലീസിനെത്തിയത്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും ജിജോ സംവിധായകനായി തിരിച്ചെത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫഹദ് നായകനാവുന്നു..

ജിജോ പൊന്നൂസ് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെയും വന്നിട്ടില്ല. എന്നാല്‍ പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങളുടെ കഥ പറയുന്ന സിനിമയായിരിക്കുമെന്നാണ് പറയുന്നത്. സിനിമയെ കുറിച്ചുള്ള വിശാംദശങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്. അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയായിരിക്കുമോ എന്ന കാര്യത്തെ കുറിച്ചറിയാനും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

ബി ഉണ്ണികൃഷ്ണന്റെ സിനിമ

കഴിഞ്ഞ ദിവസമായിരുന്നു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം സുരാജ് വെഞ്ഞാറമൂടും സിനിമയില്‍ ഫഹദിനൊപ്പമുണ്ട്. മാത്രമല്ല തൊണ്ടിമുതലിന് വേണ്ടി തിരക്കഥയെഴുതിയ സജീവ് പഴവൂരിനൊപ്പം സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതാന്‍ സുരജുമുണ്ട്. സുരാജ് ആദ്യമായി തിരക്കഥാകൃത്ത് ആവുന്ന സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതെ ഉള്ളു. അതിനൊപ്പമാണ് ജിജോ പൊന്നൂസിന്റെ സിനിമയുടെ വിശേഷങ്ങളും വന്നത്.

മറ്റ് സിനിമകള്‍

നിലവില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന സിനിമയിലാണ് ഫഹദ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സിനിമയെ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. തമിഴില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ചെക്കാ സിവന്ത വാനം എന്ന സിനിമയിലും ഫഹദ് ഉണ്ടായിരുന്നു. ബിഗ് ബജറ്റിലെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് ഫഹദ് സിനിമയില്‍ നിന്നും പിന്മാറിയിരുന്നു. മറ്റ് സിനിമകളുടെ തിരക്കുകള്‍ കാരണമാണ് ഫഹദ് സിനിമയില്‍ നിന്നും മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

2018 ലെ വിജയം രാജാവിന്റെ മകന്‍ തന്നെ നേടി! ഒപ്പമെത്താന്‍ കുതിക്കുന്നത് നാല് സിനിമകള്‍!

മികച്ച നടന്മാരില്‍ ഒരാളാണ് ദിലീപ്! 'പിന്നെയും' മനസിലാവാത്തവരോട് ഒന്നും പറയാനില്ലെന്ന് അടൂര്‍!!

English summary
Fahadh Faasil to team up with My Dear Kuttichathan's director?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam