»   » ഇത്രയും സങ്കടപ്പെടാൻ ഫഹദിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത്? പുറത്ത് വന്ന ചിത്രത്തിലെ രഹസ്യം കണ്ടോ

ഇത്രയും സങ്കടപ്പെടാൻ ഫഹദിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത്? പുറത്ത് വന്ന ചിത്രത്തിലെ രഹസ്യം കണ്ടോ

Posted By:
Subscribe to Filmibeat Malayalam

നാളെ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വേലൈക്കാരന്‍ റിലീസിനെത്താന്‍ പോവുകയാണ്. ഫഹദ് ആദ്യമായി തമിഴിലഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയോട് കൂടിയാണ് സിനിമ റിലീസിനെത്താന്‍ പോവുന്നത്. മാത്രമല്ല അണിയറയില്‍ ഫഹദ് നായകനായി അഭിനയിക്കുന്ന ഒട്ടനവധി സിനിമകളാണ് റിലീസിന് ഒരുങ്ങി കൊണ്ടിരിക്കുന്നത്.

കൊച്ചുമകള്‍ ആരാധ്യയെ പോലെ കളിയ്ക്കല്ലേ! പൊതുവേദിയില്‍ ഐശ്വര്യ റായിയെ താക്കീത് ചെയ്ത് അമ്മായിയച്ചന്‍

trance

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന സിനിമയില്‍ നായകനായി അഭിനയിക്കുന്നത് ഫഹദാണ്. ചിത്രത്തില്‍ നിന്നും ഫഹദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. നിഗൂഢതകളൊളിപ്പിച്ച് വെച്ചിരിക്കുന്ന തരത്തിലുള്ള പോസ്റ്ററില്‍ എന്തോ വലിയ നഷ്ടം വന്നിരിക്കുന്ന ഫഹദിനെയാണ് കാണിച്ചിരിക്കുന്നത്.

മാസ് വെടിക്കെട്ടുമായി എഡ്ഡിയും കൂട്ടുകാരും എത്തി, ന്യൂജനറേഷന് ആഘോഷം, മാസ്റ്റര്‍പീസ് ഓഡിയൻസ് റിവ്യൂ!

ഫഹദിന് ഇരുവശത്തുമായി രണ്ട് കാലുകള്‍ തൂങ്ങി നില്‍ക്കുന്നതും പോസ്റ്ററിലുണ്ട്. ഫഹദിനൊപ്പം വിനായകന്‍, സൗബിന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വിന്‍സെന്റ് വടക്കനാണ് തിരക്കഥയെഴുതുന്നത്.

English summary
Fahadh Faasil Trance first look poster released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X