ഹണിമൂണിന് പോകണം, ഫഹദ് ഇരട്ട കുഴലില്ല??

By Aswathi

ലിജോ ജോസ് പെല്ലിശ്ശേരി അടുത്തതായി സംവിധാനം ചെയ്യാനൊരുങ്ങുന്ന 'ഇരട്ടക്കുഴല്‍', അഥവാ 'ഡബള്‍ ബാരല്‍' എന്ന ചിത്രത്തിലെ കുറിച്ചുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ചിത്രത്തിലെ താരസമ്പന്നതയാണ് ചിത്രീകരണം തുടങ്ങുന്നതിന് മുമ്പേ ചിത്രം ഇത്രമാത്രം വാര്‍ത്താ പ്രാധാന്യം നേടാന്‍ കാരണം.

ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവില്‍ പൃഥ്വിരാജും ഫഹദ് ഫാസിലും ഇന്ദ്രജിത്തും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു എന്നാണ് ഇതുവരെ കേട്ടിരുന്നത്. മൂവരുടെയു മുഖം ചേര്‍ത്ത് വച്ച് ആരാധകര്‍ തയ്യാറാക്കിയ പ്രമോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ പടര്‍ന്നുപിടിച്ചിരുന്നു.

fahad-fazil

ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തില്‍ ഫഹദ് ഫാസിലില്ലെന്ന്. അല്ലെങ്കില്‍ തന്നെ ഫഹദ് തിരക്കിലാണ്. അതിനിടയിലാണ് നസ്‌റിയ നസീമുമായുള്ള വിവാഹം നടന്നത്. മണിരത്‌നം എന്ന ചിത്രത്തിന്റെ തിരക്കിനിടയിലാണ് വിവാഹം കഴിഞ്ഞത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞാല്‍ ഉടന്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ നവമിധുനങ്ങള്‍ യു എസിലേക്ക് പറക്കും.

ഡബള്‍ ബാരലില്‍ ഫഹദ് ഫാസില്‍ ഇല്ലെന്ന് അറിയിച്ചത് സംവിധായകന്‍ ലിജോ പെല്ലിശ്ശേരി തന്നെയാണ്. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല. ഫഹദിന് പകരം തമിഴ് നടന്‍ ആര്യ ചിത്രത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X