ഫഹദ് കാട്ടിലെത്തിയപ്പോള്‍
കേരള രാഷ്ട്രീയത്തില്‍ മുത്തങ്ങ വെടിവെപ്പുണ്ടാക്കിയ കോലാഹലം ഒരിക്കലും മറക്കാനാവാത്തതാണ്. മുത്തങ്ങ വെടിവെപ്പ് സംഭവം പ്രമേയമാക്കി, ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രമായ നാളെയുടെ ചിത്രീകരണം പുരോഗമിക്കുന്നു. വയനാട്ടിലെ മുത്തങ്ങയില്‍ ഡോക്യുമെന്ററി ചിത്രീകരിക്കാനെത്തുന്ന സംഘത്തിലെ നായകനായിട്ടാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്.
സംവിധായകന്‍ ജ്യോതിസ്. ഡോക്യുമെന്ററിയിലെ നായികയായ എയ്ഞ്ചല്‍ ആയി ഇഷാ തല്‍വാര്‍ അഭിനയിക്കുന്നു. കാമാറാമാന്‍ സിയാദ് ആയി സിദ്ദാര്‍ഥ് ഭരതനും അഭിനയിക്കുന്നു. സിജു എസ്.ബാവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷ്, സിദ്ദാര്‍ഥ് ശിവ, മാളവിക മോഹന്‍, കെ.പി.എ.സി. ലളിത, ശ്രീനാഥ് ഭാസിതുടങ്ങിയവരാണു മറ്റുപ്രധാന വേഷം ചെയ്യുന്നത്.

ചെറിയൊരു ഇടവേളയ്ക്കു ശേഷം ഫഹദ് അഭിനയിക്കുന്ന ചിത്രമാണിത്. ചിയോച്ചി എന്ന ആദിവാസി പെണ്‍കുട്ടിയായിട്ടാണ് മാളവിക അഭിനയിക്കുന്നത്. പട്ടംപോലെ എന്ന ചിത്രത്തില്‍ ദുല്‍ക്കറിന്റെ നായികയായി അരങ്ങേറിയ നടിയാണ് മാളവിക. അടുത്തിടെ നിര്‍ണായകത്തില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചിരുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിക്കു ശേഷം ഫഹദും ഇഷയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്.
ഇതിനു മുന്‍പ് റെഡ് വൈന്‍ എന്ന ചിത്രത്തില്‍ വയനാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി യുവനേതാവായി ഫഹദ് അഭിനയിച്ചിരുന്നു. വീണ്ടുമൊരു രാഷ്ട്രീയ ചിത്രത്തില്‍ കൂടി ഫഹദ് നായകനാകുകയാണ്. സെവന്‍ ആര്‍ട്‌സ് മോഹനും വിനോദ് വിജയനും ചേര്‍ന്നാണു നിര്‍മാണം. ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ വയനാട്ടിലെത്തുന്ന സംഘത്തിന്റെ മുന്നില്‍ വച്ചാണ് മുത്തങ്ങ വെടിവയ്പ്പുണ്ടാകുന്നത്. അതോടെ അവരും സമരത്തിന്റെ ഭാഗമാകുന്നു. ഏറെ സസ്‌പെന്‍സ് നിറഞ്ഞൊരു രാഷ്ട്രീയ ചിത്രമാണ് സിജു എസ് ബാവ പറയുന്നത്.


Click it and Unblock the Notifications











