വരത്തനില്‍ സ്റ്റൈലിഷ് ലുക്കില്‍ ഫഹദും ഐശ്വര്യയും! പുതിയ വീഡിയോ ഗാനം പുറത്ത്! കാണൂ

By Midhun Raj

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വരത്തന്‍. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു ശേഷമാണ് ഈ കൂട്ടുകെട്ട് പുതിയ സിനിമയുമായി എത്തുന്നത്. ഇത്തവണ ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് ഫഹദും അമല്‍നീരദും എത്തുന്നത്.

മായാനദിയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ഫഹദിന്റെ കാമുകിയായ പ്രിയ എന്നൊരു കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

fahadh-,aiswarya lakshmi

സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ 'നീ പ്രണയമോതും' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നസ്രിയ നസീമും ശ്രീനാഥ് ഭാസിയും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. വിനായക് ശശികുമാറാണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ രണ്ട് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് വരത്തനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഹാസ്, ഷറഫു തുടങ്ങിയവര്‍ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നു. സെപ്റ്റംബര്‍ 20നാണ് ഫഹദിന്റെ വരത്തന്‍ തിയ്യേറ്ററുകളിലേക്ക് എതതുന്നത്. നസ്രീയ നസീമും അമല്‍നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X