ഫഹദ് ഫാസില്‍ ചിത്രം 'ആണെങ്കിലും അല്ലെങ്കിലും' ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ

By Midhun

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ഫഹദ് ഫാസില്‍. കഴിഞ്ഞ വര്‍ഷം മികച്ച ചിത്രങ്ങളായിരുന്നു ഫഹദിന്റെതായി പുറത്തിറങ്ങിയിരുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്കു ഓഫും, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്.

ചായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കിയ കാര്‍ബണ്‍ എന്ന ചിത്രമായിരുന്നു ഫഹദിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. കാര്‍ബണിലും അസാധ്യ പ്രകടനം കൊണ്ട് ഫഹദ് പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തിരുന്നു. കൈനിറയെ ചിത്രങ്ങളാണ് ഈ വര്‍ഷവും ഫഹദിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. ഏറെക്കാലത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന സിനിമയിലും ഫഹദാണ് നായകനായി എത്തുന്നത്.

fahadh fazil

ട്രാന്‍സിനു പുറമേ സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ ടീമിന്റെ പുതിയ സിനിമ, തമിഴില്‍ വിജയ് സേതുപതിക്കൊപ്പമുളള സൂപ്പര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങളിലും നടന്‍ അഭിനയിക്കുന്നുണ്ട്. ഫഹദ് നായകനാവുന്ന പുതിയ മലയാള ചിത്രമാണ് ആണെങ്കിലും അല്ലെങ്കിലും. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നഗരവാസിയായ ഒരു യുവാവായാണ് ഫഹദ് എത്തുന്നത്. തെന്നിന്ത്യന്‍ താരറാണി കാതറിന്‍ ട്രീസയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്.

fahadh fazil

നേരത്തെ സണ്ണി വെയ്‌നും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഷറഫുദ്ദീനാണ് പകരം ആ റോളിലെത്തിയത്. സൗഹൃദവും പ്രണയവും കോമഡിയും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. രണ്‍ജി പണിക്കര്‍, ധര്‍മ്മജന്‍, ബോള്‍ഗാട്ടി, അലന്‍സിയര്‍, ഷറഫുദ്ദീന്‍, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

fahadh fazil

അരുണ്‍ മൂത്തേടത്ത് ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പിഎസ് ജയഹരിയാണ്. രാജു മളളിയത്താണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആണെങ്കിലും അല്ലെങ്കിലും സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X