»   » മഹേഷ് ഭാവനയെ കടത്തിവെട്ടും, നാച്വറല്‍ അഭിനയത്തില്‍ ബിരുദാനന്തര ബിരുദവുമായി ഫഹദിന്റെ കാര്‍ബണ്‍!!

മഹേഷ് ഭാവനയെ കടത്തിവെട്ടും, നാച്വറല്‍ അഭിനയത്തില്‍ ബിരുദാനന്തര ബിരുദവുമായി ഫഹദിന്റെ കാര്‍ബണ്‍!!

Posted By:
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു ഫഹദ് ഫാസിലിന്റെ നാച്യൂറല്‍ അഭിനയം കണ്ട് തുടങ്ങിയത്. ശേഷം ഫഹദ് ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ തമിഴ് സിനിമയിലേക്കും അരങ്ങേറ്റം കുറിച്ച താരത്തിന്റെ അടുത്ത് വരാനിരിക്കുന്ന സിനിമയാണ് കാര്‍ബണ്‍.

ആരവവും ആവേശവും മാത്രം... ആട് 2 ഒരു പരാജയമായിരുന്നോ? റിവ്യൂ വായിക്കാം...

സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറില്‍ നിന്നും ഫഹദിന്റെ അഭിനയം വ്യക്തമായിരുന്നു. പുതുവത്സര സമ്മാനമായി സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്. തന്ന താനെ എന്ന് തുടങ്ങുന്ന പാട്ടില്‍ ഫഹദ് സംസാരിക്കുന്നുമുണ്ട്. മറ്റൊരു മഹേഷ് ഭാവനയാണോ പുതിയ സിനിമയിലെന്ന് കാത്തിരുന്ന് കാണാം. സിനിമയുടെ കൂടുതല്‍ വിശേഷങ്ങളിങ്ങനെ...

ആദ്യഗാനവുമായി കാര്‍ബണ്‍

ഫഹദ് ഫാസില്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയായ കാര്‍ബണില്‍ നിന്നും ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. പുതുവത്സര സമ്മാനമായിട്ടാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. പുറത്ത് വന്ന ഉടനെ തന്നെ പാട്ട് ഹിറ്റായിരിക്കുകയാണ്.

ജീവിതത്തിലൊക്കേ ഒരു ലൈഫുള്ളു

സന്തോഷെ.. കുറച്ചൊക്കേ ഫാന്റസി േവണം. എന്നാലേ ജീവിതത്തിലൊക്കെ ഒരു ലൈഫുള്ളു എന്ന് പറഞ്ഞ് ഫഹദിന്റെ സംഭാഷത്തോടെയാണ് പാട്ട് തുടങ്ങുന്നത്. തന്ന താനെ എന്ന് തുടങ്ങുന്ന പാട്ടില്‍ ഫഹദ് ബാങ്കില്‍ കയറി തോക്ക് ചൂണ്ടി പണം തട്ടുന്ന ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

കാര്‍ബണ്‍


ഫഹദ് ഫാസിലിനൊപ്പം മംമ്ത മോഹന്‍ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയാണ് കാര്‍ബണ്‍. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയിലെ പോസ്റ്ററുകളും ട്രെയിലറും പുറത്ത് വിട്ടിരുന്നു.

കാട് പശ്ചാതലം


സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന കാര്‍ബണിന്റെ കഥ കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പുറത്ത് വന്ന ചിത്രങ്ങളിലെല്ലാം പ്രകൃതിയുടെ ദൃശ്യചാരുത ഒപ്പിയെടുത്തിട്ടുണ്ട് എന്നതും സിനിമയെ വ്യത്യസ്തമാക്കാന്‍ പോവുന്ന കാര്യങ്ങളാണ്.

വീണ്ടും മഹേഷ് ഭാവനയാണോ?


ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഫഹദിന്റെ അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹേഷ് ഭാവന എന്ന നാട്ടിന്‍ പുറത്തുകാരനായി ഫഹദ് അഭിനയിച്ച് ജീവിക്കുകയായിരുന്നു. കാര്‍ബണ്‍ എന്ന സിനിമയിലെ കഥാപാത്രവും അതിലും മികച്ച വരവായിരിക്കുമെന്നാണ് കരുതുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

ഫഹ്ദ ഫാസില്‍, മംമ്ത എന്നിവര്‍ക്ക് പുറമെ ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Fahadh Fazil's movie Carbon movie official video song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X