വരത്തനില്‍ ഫഹദിന് വേണ്ടി പാടി നസ്രിയ! നല്ല അസല് പാട്ട്! കണ്ടു നോക്കിയാലോ! കാണൂ

By Midhun

ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഫഹദ് ഫാസിലും അമല്‍ നീരദുമൊന്നിച്ച ചിത്രമാണ് വരത്തന്‍. നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഇരുവരും വരുത്തനു വേണ്ടി ഒന്നിച്ചിരിക്കുന്നത്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ആഗസ്റ്റ് 27നാണ് വരത്തന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

നസ്രീയ നസീമാണ് ഫഹദിന്‌റെ വരത്തന്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിനു പുറമെ ചിത്രത്തില്‍ നസ്രിയ ഒരു ഗാനം ആലപിക്കുന്നുണ്ടെന്ന വാര്‍ത്ത എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. ഫഹദിനു വേണ്ടി നസ്രിയ പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നസ്രിയയുടെ പാട്ടിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നസ്രിയയുടെ പാട്ട്

നസ്രിയയുടെ പാട്ട്

വരത്തനു മുന്‍പെയും സിനിമകളില്‍ പാടിയിട്ടുളള ആളാണ് നസ്രിയ നസീം. അഭിനയത്തിനു പുറമെ ഗായികയായും നടി തിളങ്ങിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സലാല മൊബൈല്‍സ്, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളിലായിരുന്നു നസ്രിയ പാടിയിരുന്നത്. ഇത്തവണയും മികച്ചൊരു ഗാനവുമായിട്ടാണ് നസ്രിയ എത്തിയിരിക്കുന്നത്. നസ്രിയയുടെ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമാ പ്രേമികള്‍ എല്ലാം തന്നെ വളരെയധികം ആകാംക്ഷയോടെയാണ് ഫഹദിന്റെ വരത്തനായി കാത്തിരിക്കുന്നത്. .

വരത്തന്‍

വരത്തന്‍

ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്നുവെന്ന നാര്‍ത്ത എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്നൊരു ചിത്രവുമായിട്ടാണ് ഈ കുട്ടുകെട്ട് എത്തുന്നത്. ചിത്രത്തില്‍ ടൈറ്റിലില്‍ തന്നെ കൗതുകം നിറച്ചുകൊണ്ടാണ് ഈ കുട്ടുകെട്ടിന്റെ പുതിയ സിനിമ വരുന്നത്. വരത്തന്റതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ഫഹദും ഐശ്വര്യയും

ഫഹദും ഐശ്വര്യയും

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരത്തന്‍. മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ കൈനിറയെ ചിത്രങ്ങളുമായാണ് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. വരത്തനില് പ്രിയ എന്നൊരു കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്. ഫഹദ് അവതരിപ്പിക്കുന്ന അബിന്റെ കാമുകിയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ എത്തുന്നത്. വരത്തന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ ഐശ്വര്യയും ഫഹദും തിളങ്ങിയിരുന്നു.

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു വരത്തന്റെ ടീസറില്‍ കാണിച്ചിരുന്നത്. ഫഹദിന്റെ കഥാപാത്രമുള്‍പ്പെട്ട രംഗം കാണിച്ചുകൊണ്ടായിരുന്നു ടീസര്‍ കാണിച്ചിരുന്നത്. ഫഹദിന്റെ പ്രകടനത്തോടൊപ്പം അമല്‍ നീരദിന്റെ മേക്കിങ്ങും കൊണ്ടായിരിക്കും വരത്തന്‍ ശ്രദ്ധിക്കപ്പെടുക.

സുഷിന്‍ ശ്യാമിന്റെ സംഗീതം

സുഷിന്‍ ശ്യാമിന്റെ സംഗീതം

സുശിന്‍ ശ്യാമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കിസ്മത്ത്,എസ്ര,വില്ലന്‍ ,മറഡോണ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സുശിന്‍ ശ്യാം. വരത്തനില്‍ നസ്രിയ പാടുന്നുണ്ടെന്ന കാര്യം സുഷിന്‍ ശ്യാം തന്നെയായിരുന്നു എല്ലാവരെയും അറിയിച്ചിരുന്നത്. സുശിന്‍ ശ്യാമിന്റെ സംഗീതത്തില്‍ നസ്രിയ പാടിയ 'പുതിയൊരു പാതയില്‍' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടിന് മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X