നസ്രിയ സിനിമയില്‍ സജീവമാവുകയാണെങ്കില്‍ വീട്ടില്‍ ഇരിക്കുന്നതില്‍ സന്തോഷമേയൂളളു: ഫഹദ് ഫാസില്‍
Recommended Video

മലയാള സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും ഫഹദിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ നസ്രിയ സജീവമായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ നല്‍കാറുണ്ടായിരുന്നത്. നസ്രിയയുടെ തിരിച്ചുവരവ് എന്നുണ്ടാകുമെന്ന് പല അവസരങ്ങളിലും ഫഹദ് നേരിട്ടൊരു ചോദ്യമാണ്.
നല്ല കഥാപാത്രങ്ങള്‍ വരുമ്പോള്‍ തീര്‍ച്ചയായും നസ്രിയ അഭിനയിക്കുമെന്നുളള മറുപടിയായിരുന്നു അന്ന് ഫഹദ് നല്‍കിയിരുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കൂടെ.നസ്രിയയുടെ തിരിച്ചുവരവില്‍ എറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനാണെന്ന് അടുത്തിടെ കൂടെയുടെ ഫസ്റ്റ്ലുക്ക് പങ്കുവെച്ചുകൊണ്ട് ഫഹദ് പറഞ്ഞിരുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ അഭിനയിക്കാന്‍ പോകാന്‍ തയ്യാറാണെങ്കില്‍ താന്‍ വീട്ടിലിരിക്കാന്‍ ഒരുക്കമാണെന്ന് വീണ്ടും പറഞ്ഞിരിക്കുകയാണ് ഫഹദ് ഫാസില്‍.

നസ്രിയയുടെ തിരിച്ചുവരവ്
ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തന്നെയാണ് തിരിച്ചെത്തുന്നത്. മൂന്ന് കസിന്‍സിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ് എങ്കില്‍ ഇത്തവണ വ്യത്യസ്ഥമായൊരു ചിത്രവുമായിട്ടാണ് അഞ്ജലി എത്തുന്നത്. നസ്രിയയുടെ തിരച്ചുവരവ് തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക. കൂടെയുടെതായി പുറത്തിറങ്ങിയ പോസ്റ്ററിലും ഗാനരംഗങ്ങളിലുമെല്ലാം തന്നെ നസ്രിയ തിളങ്ങിയിരുന്നു. ബാംഗ്ലൂര്‍ ഡോയ്‌സിലെ ദിവ്യപ്രകാശ് പോലെ ശ്രദ്ധേയമായൊരു കഥാപാത്രമായിരിക്കും നസ്രിയ കൂടെയിലും അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ജെന്നിഫര്‍ എന്ന കഥാപാത്രമായിട്ടാണ് നസ്രിയ എത്തുന്നത്

പൃഥിരാജിന്റെ അനിയത്തി
നസ്രിയ്‌ക്കൊപ്പം പൃഥിരാജ്,പാര്‍വതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൂടിയാണ് കൂടെ. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷ്വായിലൂടെ കഥ നീങ്ങുന്ന സിനിമയില്‍ പൃഥ്വിയുടെ അനിയത്തി വേഷത്തിലാണ് നസ്രിയ എത്തുന്നത്. ഷൂട്ടിംഗിനിടെ എടുത്ത നസ്രിയക്കൊപ്പമുളള പൃഥ്വിയുടെ ചിത്രം നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം തുല്ല്യപ്രാധാന്യമുളള ഒരു കഥാപാത്രമായാണ് നസ്രിയയും എത്തുന്നത്.

ഫസ്റ്റ്ലുക്ക്
കൂടെയുടെ ഫസ്റ്റലുക്ക് പുറത്തിറങ്ങിയപ്പോള്‍ അതില്‍ എറ്റവുമധികം സന്തോഷം പ്രകടിപ്പിച്ചത് ഫഹദ് തന്നെയായിരുന്നു. ഒരു ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയുമധികം ആവേശം തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നാണ് ഫഹദ് പറഞ്ഞിരുന്നത്. മികച്ച സാങ്കേതിക വിദഗ്ദരും അഭിനേതാക്കളും ഒത്തുച്ചേര്‍ന്ന സിനിമ എന്നതിലുപരി ഏറെ ഇഷ്ടപ്പെടുന്ന ഒരാളെ നാല് വര്‍ഷങ്ങള്‍ക്കു ശേഷം സ്‌ക്രീനില്‍ കാണാന്‍ പോവുന്നതിന്റെ സന്തോഷവുമുണ്ടെന്നും ഫഹദ് പറഞ്ഞിരുന്നു. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ അഭിനയിക്കാന്‍ പോകാന്‍ തയ്യാറാണെങ്കില്‍ വീട്ടിലിരിക്കാന്‍ താന്‍ ഒരുക്കമാണെന്ന് വീണ്ടും പറഞ്ഞിരിക്കുകയാണ് ഫഹദ്.

നസ്രിയയെക്കുറിച്ച് ഫഹദ്
വ്യക്തിപരമായി വളരെയധികം സന്തോഷത്തിലാണ് ഞാന്‍. തന്റെ ജോലി വളരെ വ്യത്തിയായി ചെയ്യാനറിയുന്ന ഒരാള്‍ തിരിച്ചുവരുന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ്. എനിക്ക് ഒരു കുടുംബം ഉണ്ടാക്കി തരാനാണ് അവള്‍ ഇത്രയും കാലം വീട്ടിലിരുന്നത്. നസ്രിയ സിനിമയില്‍ സജീവമാവുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേ ഉളളൂവെന്ന് ഞാന്‍ എപ്പോഴും പറയാറുളള ഒരു കാര്യമാണ്,ഫഹദ് പറയുന്നു.

ഒന്നിച്ച് ചെലവഴിക്കാന്‍ സമയം കണ്ടെത്തും
നസ്രിയക്ക് ജോലി ചെയ്യാന്‍ തോന്നുകയാണെങ്കില്‍ അവള്‍ ചെയ്യുമെന്നും അത് എനിക്കാണെങ്കില്‍ അങ്ങനെ തന്നെയാണെന്നും ഫഹദ് പറയുന്നു. ഇങ്ങനെയാണ് ഞങ്ങള്‍ ജീവിതം പ്ലാന്‍ ചെയ്യാറുളളത്. രണ്ടുപേര്‍ക്കും പരസ്പരം ഒന്നിച്ചു ചെലവഴിക്കാനും യാത്ര ചെയ്യാനുമുളള സമയം കണ്ടെത്തും. അത്രമാത്രമേയുളളൂ. മുന്‍കൂട്ടിയുളള വലിയ തീരുമാനങ്ങളൊന്നും ഞങ്ങളുടെ ജീവിതത്തിലില്ല. എല്ലാം സമയത്തിനനുസരിച്ച് അതിന്റെതായ രീതിയില്‍ നടക്കും, ഫഹദ് പറഞ്ഞു.


Click it and Unblock the Notifications