»   » പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച് തൊണ്ടിമുതലും ദൃക്‌സാക്ഷിയും!!! ഫഹദ് പറഞ്ഞ് പറ്റിക്കുന്നു???

പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ച് തൊണ്ടിമുതലും ദൃക്‌സാക്ഷിയും!!! ഫഹദ് പറഞ്ഞ് പറ്റിക്കുന്നു???

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷകരെ ഞെട്ടിച്ച നിരവധി സിനിമകളും അഭിനയ മുഹൂര്‍ത്തങ്ങളും കാഴ്ചവച്ച താരമാണ് ഫഹദ് ഫാസില്‍. ഇടക്കാലത്ത് കഥാപാത്രങ്ങളും ആവര്‍ത്തനമായതും സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്തതോടെ ഫഹദ് സിനിമയില്‍ നിന്നും ഒരിടവേള എടുത്തു. മടങ്ങിയെത്തിയത് ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെയായിരുന്നു. 

മഹേഷിന്റെ പ്രതികാരം ഹിറ്റ് ആയതിന് ശേഷം സിനിമകളുടെ എണ്ണത്തില്‍ ശ്രദ്ധിക്കാതെ മികച്ച കഥയും കഥാപാത്രങ്ങളേയും തിരഞ്ഞെടുക്കാന്‍ ഫഹദ് ശ്രദ്ധിച്ചു. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഒരു വര്‍ഷത്തിന് ശേഷം ടേക്ക് ഓഫുമായി തിരിച്ചെത്തിയ ഫഹദ് വീണ്ടും  ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ഈ വര്‍ഷത്തെ മൂന്നാമത്തെ ഫഹദ് ചിത്രമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും വെള്ളിയാഴ്ച തിയറ്ററില്‍ എത്തുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ചാണ് ചിത്രം തിയറ്ററിലേക്ക് എത്തുന്നത്.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം

മഹേഷിന്റെ പ്രതികാരം ഹിറ്റായതിന് ശേഷം ചിത്രങ്ങളുടെ എണ്ണത്തില്‍ ശ്രദ്ധിക്കുന്നതിന് പകരം കഥയും കഥപാത്രങ്ങളുമാണ് ഫഹദ് പരിഗണിച്ചത്. അനവര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം മാത്രമായിരുന്നു ഫഹദിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നത്.

വീണ്ടും ദിലീഷ് പോത്തനൊപ്പം

എന്നാല്‍ അന്‍വര്‍ റഷീദ് ചിത്രത്തിന് മുമ്പേ ദിലീഷ് പോത്തനുമൊത്തുള്ള രണ്ടാമത്തെ ചിത്രത്തിന് ഫഹദ് ഡേറ്റ് നല്‍കി. ചിത്രീകരണവും ആരംഭിച്ചു. മഹേഷിന്റെ പ്രതികാരം പോലെ ശ്രദ്ധിക്കപ്പെടുന്ന ടൈറ്റിലായിരുന്നു ചിത്രത്തിന്റേത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

പ്രേക്ഷകരുടെ കാത്തിരിപ്പ്

മഹേഷിന്റെ പ്രതികാരത്തിലുടെ പോത്തേട്ടന്‍സ് ബ്രില്യന്‍സ് തിരിച്ചറിഞ്ഞ പ്രേക്ഷകര്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കുമായുള്ള കാത്തിരിപ്പ് ആരംഭിച്ചു. കാസര്‍കോട് ചിത്രീകരണം നടക്കുന്നു എന്നല്ലാതെ സിനിമയേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പ്രേക്ഷകരിലേക്ക് എത്തിയിരുന്നില്ല.

ആദ്യ ചിത്രം ടേക്ക് ഓഫ്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആദ്യമെത്തിയ ഫഹദ് ചിത്രം ടേക്ക് ഓഫ് ആയിരുന്നു. മഹേഷിന്റെ പ്രതികാരം പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ടേക്ക് ഓഫ് തിയറ്ററിലെത്തുന്നത്.

റാഫിയുടെ റോള്‍ മോഡല്‍സ്

റിംഗ് മാസ്റ്ററിന് ശേഷം റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സിലും ഫഹദ് നായകനായി. നമിത പ്രമോദ് നായികയായി എത്തിയ ചിത്രത്തില്‍ ഫഹദിനൊപ്പം ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, വിനായകന്‍ എന്നവരും പ്രധാന വേഷത്തിലെത്തി.

പെരുന്നാളിന് രണ്ട് ഫഹദ് ചിത്രങ്ങള്‍

പെരുന്നാള്‍ റിലീസായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റോള്‍ മോഡല്‍സ് എന്നീ ചിത്രങ്ങള്‍ റിലീസിനെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ആദ്യമായ രണ്ട് ഫഹദ് ചിത്രങ്ങള്‍ റിലീസിനെത്തുന്നത് കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ജൂണ്‍ 23ന് ചിത്രങ്ങള്‍ തിയറ്ററിലെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്.

രണ്ട് ചിത്രങ്ങളും എത്തിയില്ല

പ്രേക്ഷകരുടെ പ്രതീക്ഷ തകര്‍ത്ത് രണ്ട് ചിത്രങ്ങളും 23 തിയറ്ററില്‍ എത്തിയില്ല. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ജൂണ്‍ 29ലേക്ക് മാറ്റിയപ്പോള്‍ റോള്‍ മോഡല്‍സ് 24ലേക്ക് മാറ്റി. എന്നാല്‍ റോള്‍ മോഡല്‍സ് 24നുംറിലീസ് ചെയ്തില്ല. 25 ഞായറാഴ്ചയായിരുന്നു ചിത്രം തിയറ്ററിലെത്തിയത്.

തൊണ്ടിമുതല്‍ പിന്നേം ചതിച്ചു

ജൂണ്‍ 29ന് പോത്തേട്ടന്‍ ബ്രില്യന്‍സില്‍ ഫഹദിന്റെ മികവുറ്റ അഭിനയം കാണാമെന്നുള്ള പ്രേക്ഷക പ്രതീക്ഷ പിന്നേയും തെറ്റി. വ്യാഴാഴ്ച ചിത്രം തിറ്ററിലെത്തിയില്ല, റിലീസ് ഒരു ദിവസം മുന്നോട്ട് തള്ളി വെള്ളിയാഴ്ച ആക്കുകയായിരുന്നു. പുതുമുഖം നിമിഷ സജയന്‍ നായികയാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ക്ലീന്‍ യു

സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സംവിധായകന്‍ കൂടെയായ ഛായഗ്രഹകന്‍ രാജീവ് രവിയാണ്. മാധ്യമ പ്രവര്‍ത്തകന്‍ സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടറായി മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ഉണ്ട്.

English summary
Fahadh Faasil's Thondimuthalum Driksakshiyum will hit the screens from Friday. The film changed its release dates more than to times. Dileesh Pothan's second film is a realistic movie like Maheshinte Prathikaram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam