ഫഹദ് ഫാസിലിന് ഒരു അഹങ്കാരവുമില്ല: ദേവി അജിത്ത്
ഫഹദ് ഫാസിലിന് ഭയങ്കര ജാഡയും അഹങ്കരവുമാണെന്നാണ് പൊതുവെ നടനെ അടുത്തറിയാത്തവര്‍ പറഞ്ഞു നടക്കുന്നത്. എന്നാല്‍ ഒരു ചിത്രത്തിലെങ്കിലും ഫഹദിനൊപ്പം ഒന്നിച്ചഭിനയിച്ചാല്‍ നിങ്ങള്‍ക്കാ അഭിപ്രായം മാറും, ദേവി അജിത്തിന് മാറി.
മലയാള സിനിമ ഇന്റസ്ട്രിയില്‍ വ്യക്തിപരമായും അല്ലാതെയും വളരെ ബോള്‍ഡായ നടിയെന്ന പേര് ഇതിനകം ദേവി അജിത്ത് നേടിക്കഴിഞ്ഞു. ന്യൂ ജനറേഷന്‍ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും രണ്ട് ജനറേഷനൊപ്പം അഭിനയിക്കാനും ദേവിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ യങ് സ്റ്റാര്‍ ഫഹദ് ഫാസിലിനൊപ്പം മറിയംമുക്കില്‍ അഭിനയിച്ച സന്തോഷത്തിലാണ് ദേവി അജിത്ത്. നേരത്തെ ഇമ്മാനുവല്‍ എന്ന ചിത്രത്തിലും ഫഹദും ദേവിയും ഉണ്ടായിരുന്നെങ്കിലും കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആ കുറവുകളൊക്കെ നികത്തി, ഇപ്പോള്‍െ ജെയിംസ് ആല്‍ബേര്‍ട്ടിന്റെ മറിയം മുക്കില്‍ ധാരാളം കോമ്പിനേഷന്‍ സീനുകളുമുണ്ട്.
കത്രീന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദേവി അജിത്ത് അവതരിപ്പിയ്ക്കുന്നത്. ഫഹദിനൊപ്പമുള്ള അഭിനയം വളരെ നല്ല അുഭവമായിരുന്നു എന്ന് നടി പറയുന്നു. താനൊരു താരമാണെന്ന ഒരു അഹങ്കാരവും ഫഹദിന്റെ പെരുമാറ്റത്തിലില്ല. വളരെ ഡൗണ്‍ ടു ഏര്‍ത്താണ് പുള്ളി.
ഒരുമിച്ചിരുന്ന് സംസാരിക്കുകയൊക്കെ ചെയ്യുമ്പോള്‍ ഇന്റസ്ട്രിയില്‍ ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന സ്റ്റാറാണ് നമുക്കൊപ്പമിരിക്കുന്നതെന്ന തോന്നലേ ഉണ്ടാകില്ല. നമ്മളിലൊരാളായാണ് ഫഹദ് സംസാരിക്കുന്നതും പെരുമാറുന്നതും- ദേവി അജിത്ത് പറഞ്ഞു.


Click it and Unblock the Notifications











