»   »  ഫഹദിന്റെ ഈ നീട്ടിയ താടിയും മുടിയും അനിലിന് വേണ്ടി, മറ്റൊരു ഗെറ്റപ്പ് കൂടെ

ഫഹദിന്റെ ഈ നീട്ടിയ താടിയും മുടിയും അനിലിന് വേണ്ടി, മറ്റൊരു ഗെറ്റപ്പ് കൂടെ

Posted By: Rohini
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഇനിയേത് ചിത്രം ചെയ്യുന്നു എന്ന് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണ്. അനില്‍ രാധാകൃഷ്ണനൊപ്പമാണ് അടുത്ത ചിത്രമെന്ന് കേള്‍ക്കുന്നു. വാര്‍ത്ത അനില്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.

ചിത്രത്തില്‍ ഫഹദ് ഫാസില്‍ വ്യത്യസ്തമായ രണ്ട് ഗെറ്റപ്പില്‍ എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഫഹദിന്റെ ഇപ്പോഴത്തെ ഗെറ്റപ്പായ, താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക് ചിത്രത്തിന് വേണ്ടിയാണത്രെ. ഇത് കൂടാതെ മറ്റൊരു ലുക്കിലും ഫഹദ് ചിത്രത്തിലെത്തുന്നുണ്ട്.

fahadh-faasil

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് ഫാസില്‍ അഭിനയിക്കുന്നു എന്നും, ആ ചിത്രത്തിലും ഈ ഗെറ്റപ്പാണെന്ന് കിംവദന്തികളുണ്ട്. എന്നാല്‍ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അനില്‍ രാധാകൃഷ്ണനൊപ്പം ഫഹദ് കൈകോര്‍ക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ദേശീയ പുരസ്‌കാരം നേടിയ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യം ഒന്നിച്ചത്. ഈ ചിത്രത്തിലൂടെ ഫഹദിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

English summary
Fahadh to have two different looks in his next movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam