പണ്ടായിരുന്നെങ്കില്‍ പ്രകാശനായി ഫഹദിന് പകരം മോഹന്‍ലാല്‍ വരുമായിരുന്നു; സത്യന്‍ അന്തിക്കാട്

ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിച്ച ചിത്രമാണ് ഞാന്‍ പ്രകാശന്‍. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ചു എന്ന പ്രത്യേകതയും പ്രകാശനുണ്ട്.

ഫഹദ് ഫാസിലിന്റെ മാസ്മരികാഭിനയത്തില്‍ ഒരിക്കല്‍ കൂടെ കേരള ജനത വീണു പോയി എന്നേ ഞാന്‍ പ്രകാശനെ കുറിച്ച് പറയാനുള്ളൂ. ഫഹദ് ഫാസില്‍ തന്നെ മോഹന്‍ലാലിനെ ഓര്‍മിപ്പിയ്ക്കുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

fahadh

പണ്ടാണ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രം ചെയ്യുന്നത് എങ്കില്‍ പ്രകാശനായി മോഹന്‍ലാല്‍ എത്തുമായിരുന്നു എന്നാണ് ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്.

കഥാപാത്രമായി മാറുമ്പോഴുള്ള ഫഹദിന്റെ ഭാവം ഭ്രമിപ്പിയ്ക്കുന്നതാണ്. വളരെ അധികം പാഷനോടെ സിനിമയെ കാണുന്നത് കൊണ്ടാണ് ഫഹദ് നാച്വറല്‍ ആക്ടര്‍ ആകുന്നത് എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X