»   » ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും ആദ്യമായി ഒന്നിച്ചഭിനയിക്കാന്‍ പോവുന്നു! അതും ഈ സിനിമയില്‍!!!

ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും ആദ്യമായി ഒന്നിച്ചഭിനയിക്കാന്‍ പോവുന്നു! അതും ഈ സിനിമയില്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമകളുടെ തിരക്കുകളിലാണ് ഫഹദ് ഫാസില്‍. വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ എന്ന സിനിമയിലും ഫഹദ് അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും അഭിനയിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ആദ്യമായിട്ടാണ് ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും ഒന്നിക്കാന്‍ പോവുന്നത്.

ഗോപി സുന്ദറിനെ കൊണ്ട് തന്റെ സിനിമയിലേക്കുള്ള സംഗീതം കോപ്പിയടിപ്പിച്ചതാണ്!തുറന്ന് പറഞ്ഞ് സംവിധായകന്‍!

കാട് പശ്ചാത്തലമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് കാര്‍ബണ്‍. ചിത്രമൊരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകൡ പറയുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

fahadh-mamta

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മമ്മുട്ടി നായകനായി അഭിനയിച്ച തോപ്പില്‍ ജോപ്പനിലായിരുന്നു മംമ്ത അവസനമായി അഭിനയിച്ചിരുന്നത്. നിലവില്‍ മംമ്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ച് സിനിമകളുടെ ചിത്രീകരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിലൊന്നാണ് കാര്‍ബണ്‍. സിബി തോട്ടപ്പുറമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജിനെ പോലെ പ്രണയിക്കാന്‍ ആര്‍ക്ക് കഴിയും! ആദം ജോണിലെ പ്രണയഗാനം യൂട്യൂബില്‍ ഹിറ്റ്!!!

തൊണ്ടിമുതലും ദൃക്ഷസാക്ഷികളും എന്ന സിനിമയ്ക്ക ശേഷം 6 സിനിമകളാണ് ഫഹദിന്റെ ഇനി വരാനുള്ളത്. അതില്‍ രണ്ട് തമിഴ് സിനിമകളുമുണ്ട്. തമിഴില്‍ നിര്‍മ്മിക്കുന്ന വേലൈക്കാരന്‍ അടുത്ത മാസം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് ഒരുങ്ങുന്നത്.

English summary
Fahadh, Mamta to share screen space in Carbon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam