തിരിച്ചുവരവില്‍ ഫഹദിന്റെ നായികയായി നസ്രിയ? ട്രാന്‍സിലൂടെ അത് സംഭവിക്കുമോ?

By Nimisha

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ബാംഗ്ലൂര്‍ ഡേയ്‌സിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തിയ ഇവര്‍ വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവര്‍ ഒരുമിച്ചെത്തുന്നതിനായി. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ അനിയത്തിയായി വേഷമിടുന്നത് നസ്രിയയാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് ആരാധകരെത്തേടി ഈ സന്തോഷവാര്‍ത്ത എത്തിയത്. അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാതോര്‍ക്കുകയാണ് സിനിമാലോകം.

രണ്ടാംവരവില്‍ ഫഹദിന്റെ നായികയാവുന്നു

രണ്ടാംവരവില്‍ ഫഹദിന്റെ നായികയാവുന്നു

അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സിന് വേണ്ടിയാണ് ഇരുവരും ഒരുമിച്ചെത്തുന്നതന്നെ തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു

ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിയില്‍ സജീവമാവുന്ന നസ്രിയ ഫഹിന്റെ നായികയാവുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും അണിയറപ്രവര്‍ത്തകരുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ട്രാന്‍സിലെ മറ്റ് താരങ്ങള്‍

ട്രാന്‍സിലെ മറ്റ് താരങ്ങള്‍

അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സില്‍ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, വിനായകന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് പുറമെ സംവിധായകന്‍ ഗൗതം മേനോനും അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നസ്രിയയ്‌ക്കൊപ്പം വീണ്ടുമെത്തുമോ?

നസ്രിയയ്‌ക്കൊപ്പം വീണ്ടുമെത്തുമോ?

ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രി നിലനിര്‍ത്തുന്ന താരദമ്പതികള്‍ പുതിയ സിനിമയിലും ഒരുമിച്ചെത്തുമോ എന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പ്രേക്ഷകര്‍ കാത്തിരുന്ന തിരിച്ചുവരവ്

പ്രേക്ഷകര്‍ കാത്തിരുന്ന തിരിച്ചുവരവ്

സിനിമയില്‍ സജീവമായി നില നില്‍ക്കുന്നതിനിടയിലാണ് നസ്രിയ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹ ശേഷം താരദമ്പതികള്‍ ഏറ്റവും കൂടുതല്‍ തവണ നേരിട്ടൊരു ചോദ്യം നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ചാണ്.

ഓണ്‍സ്‌ക്രീനിലെ മികച്ച ജോഡികള്‍

ഓണ്‍സ്‌ക്രീനിലെ മികച്ച ജോഡികള്‍

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിലാണ് ഇരുവരും ഭാര്യ ഭര്‍ത്താക്കന്‍മാരായി അഭിനയിച്ചത്. ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം തളിര്‍ത്തത്.

അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം

അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം നസ്രിയയും അഭിനയിക്കുന്നുണ്ട്. പൃഥ്വിയുടെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. കാമുകിയുടെ വേഷത്തില്‍ പാര്‍വതിയാണ് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X