ഫഹദിന്റെയും നസ്‌റിയയുടെയും ന്യൂ ഇയര്‍ ഗുജറാത്തില്‍
ഫഹദ് ഫാസിലിന്റെയും നസ്‌റിയ നസീമിന്റെയും വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്ത ന്യൂ ഇയറാണ് വരുന്നത്. ഈ ന്യൂ ഇയര്‍ ഗുജറാത്തില്‍ ആഘോഷിക്കാനാണത്രെ നവദമ്പതികളുടെ പ്ലാന്‍. അതിനായി ഇരുവരും അങ്ങോട്ട് പുറപ്പെട്ടു കഴിഞ്ഞു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ലോകത്തിത്രയും മനോഹരമായ സ്ഥലങ്ങളുണ്ടായിട്ടും എന്തിനാണ് ഫഹദ് നസ്‌റിയയെയും കൂട്ടി ഗുജറാത്തിലേക്ക് പോകുന്നത് എന്ന് ചിന്തിക്കുന്നവരുണ്ടാവും. എന്നാല്‍ സംഗതി അതല്ല. ഒരു പിക്കിനിക്ക് അവിടെ ആഘോഷിച്ചു കളയാം എന്ന വ്യാമോഹം കൊണ്ട് പോകുന്നതൊന്നുമല്ല, ജോലി സംബന്ധമായ വിഷയത്തിന് ഫഹദ് പോകുന്നു, ഭര്‍ത്താവിന് തുണയായി നസ്‌റിയയും.

അതെ, വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'അയാള്‍ ഞാനല്ല' എന്ന പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗുജറാത്താണ്. ഫഹദാണ് ചിത്രത്തിലെ നായകന്‍. ഷൂട്ടിങിനായി ഫഹദ് അങ്ങോട്ടേയ്ക്ക് പുറപ്പെട്ടപ്പോള്‍ നസ്‌റിയെയും ഒപ്പം കൂട്ടുകയായിരുന്നു. ടീം അംഗങ്ങള്‍ക്കൊപ്പം നസ്‌റിയയും ഇപ്പോള്‍ ഗുജറാത്തിലാണ്.
ഗുജറാത്തില്‍ സെറ്റില്‍ഡ് ആയ ഒരു മലയാളി ബിസ്‌നസ്സുകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്. ബാലതാരമായി സിനിമയിലെത്തി, ഇന്നും അഭിനയം തുടരുന്ന വിനീത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണിത്.


Click it and Unblock the Notifications











