ക്ഷണക്കത്ത് പുറത്ത്; നസ്രിയയുടെ പിതാവിന് സ്വസ്ഥതയില്ല
മലയാളത്തിന്റെ യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും ഓഗസ്റ്റ് 21ന് വിവാഹിതരാവുകയാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇരു കുടുംബങ്ങളിലും തകൃതിയായി നടക്കുകയാണ്. ഇതിനിടെ നസ്രിയയുടെ പിതാവിനൊരു മുട്ടന്‍ പണികിട്ടിയിരിക്കുകയാണ്. കാര്യം മറ്റൊന്നുമല്ല, രഹസ്യമാക്കി വെയ്ക്കാനുദ്ദേശിച്ച വിവാഹക്ഷണക്കത്ത് പരസ്യമായി. ക്ഷണക്കത്തില്‍ നസ്രിയയുടെ പിതാവിന്റെ മൊബൈല്‍
ഫോണ്‍ നമ്പറും ചേര്‍ത്തിരുന്നു. ലീക്കായ ക്ഷണക്കത്തില്‍ നിന്നും ഈ നമ്പറെടുത്ത് പല വിരുതന്മാരുമിപ്പോള്‍ നസ്രിയയുടെ പിതാവിനെ വിളിയോ വിളിയാണ്.

വിവാഹത്തിന്റെ തിരക്കിനിടയില്‍ പലേടത്തുനിന്നായി വരുന്ന ആയിരത്തോളം കോളുകള്‍ ശല്യമായിമാറിയിരിക്കുകകയാണെന്ന് നസ്രിയയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇവര്‍ ക്ഷണിച്ച ഏതോ ബന്ധുവീട്ടിലെ കുട്ടികളാണ് കത്ത് നെറ്റില്‍ അപ്ലോഡ് ചെയ്തതെന്നാണ് സൂചന. പിന്നീട് കൈമാറ്റം ചെയ്ത് കൈമാറ്റം ചെയ്ത് ഇപ്പോള്‍ പലരുടെ കയ്യിലും വിവാഹക്ഷണക്കത്തുണ്ടെന്നുള്ള അവസ്ഥയായി.
വിവാഹക്ഷണക്കത്ത് പുറത്തുവിടാന്‍ തങ്ങളൊരിക്കലും ഉദ്ദേശിച്ചില്ലെന്നും സ്ഥിരമായി ഉപയോഗിക്കുന്ന നമ്പര്‍ തന്നെയാണ് ക്ഷണക്കത്തിലും നല്‍കിയത് എന്നതിനാല്‍ അത് മാറ്റാന്‍ തല്‍ക്കാലത്തേയ്ക്ക രക്ഷയൊന്നുമില്ലെന്നും നസ്രിയയുടെ കുടുംബം പറയുന്നു.


Click it and Unblock the Notifications











