ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ ഫഹദില്ല
സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാണിനൊപ്പം ഫഹദ് ഫാസിലും നായകനാകുന്നു എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥകൃത്തായ ഗിരീഷ് കുമാര്‍ പറയുന്നു തങ്ങളുടെ ചിത്രത്തില്‍ ഫഹദ് ഫാസിലില്ല.
പ്രിയാണണി നായികയാകുന്ന ചിത്രത്തിന്റെ പേര് 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്നാണ്. മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്ത് ജയറാം അഭിനയിച്ച അമൃതത്തിനും ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് എന്ന ചിത്രത്തിനും തിരക്കഥ എഴുതിയതും ഗിരീഷ് കുമാറാണ്.
ഇതാദ്യമായാണ് ജയാറാമും പ്രിയാമണിയും ജോഡി ചേരുന്നത്. വിവാഹിതരായ ദമ്പതികളുടെ വീട്ടിലേക്ക് പ്രതീക്ഷിക്കാതെ വരുന്ന ചില അതിഥികള്‍. അതിലൊരാളാണ് ഫഹദെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഫഹദില്ല, പക്ഷെ നരന്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ടെന്ന് ഗിരീഷ് കുമാര്‍ പറഞ്ഞു.

ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ ഫഹദില്ല
കരാറൊപ്പിട്ട ചിത്രങ്ങളുമായി തന്നെ ഫഹദ് ഫാസില്‍ തിരക്കിലാണ്.

ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ ഫഹദില്ല
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈയ്യൂബിന്റെ പുസ്തകമാണ് ഫഹദ് ഇതില്‍ ചെയ്യുന്ന ആദ്യത്തെ ചിത്രം. ഇതിലൂടെ ഫഹദ് ആദ്യമായി നിര്‍മാതാവും ആകുന്നു

ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ ഫഹദില്ല
ഇനിയും പേരിട്ടിട്ടില്ലാത്ത പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു എന്ന് വാര്‍ത്തകളുണ്ട്.

ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ ഫഹദില്ല
ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ശിവഗംഗ സിനിമാ ഫാക്ടറി എന്ന ചിത്രത്തില്‍ ഒരു നടനായി ഫഹദ് അഭിനയിക്കുന്നുണ്ട്.

ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ ഫഹദില്ല
പ്രമുഖ സംവിധായകര്‍ക്കൊപ്പം അസോസിയേറ്റായിരുന്ന സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മണിരത്‌നത്തിലും നായകന്‍ ഫഹദ് തന്നെ

ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ ഫഹദില്ല
ഉദയാ സ്റ്റുഡിയോ ഏറ്റെടുത്ത് കുഞ്ചാക്കോ ബോബന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും നയാകനാകുന്നു എന്ന് വാര്‍ത്തകളുണ്ട്

ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ ഫഹദില്ല
വിവാഹ ശേഷം ഫഹദിനെ നായകനാക്കി ഫാസില്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്

ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ ഫഹദില്ല
ശ്യാമപ്രസാദ് കഥയെഴുതി അജയന്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ക്രൈം ഡ്രമയിലും ഫഹദുണ്ട്. ഫഹദിനൊപ്പം പൃഥ്വിയാണ് മറ്റൊരു വേഷം ചെയ്യുന്നുണ്ട്.

ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ ഫഹദില്ല
സംവിധായകന്‍ ഷഹീദ് അറഫാത്ത് ഒരുക്കുന്ന കാര്‍ട്ടൂണിലും ഫഹദ് ഫാസിലാണ് നായകന്‍. പ്രണയിക്കുന്ന രണ്ടുപേര്‍ക്കിടയില്‍ ഈഗോ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രമേയം

ഞങ്ങളുടെ വീട്ടിലെ അതിഥികളില്‍ ഫഹദില്ല
ഈ സിനിമകളുടെ തിരക്കിനിടയില്‍ ഫഹദിന്റെ വിവാഹവുമുണ്ട്. ആഗസ്ത് 21 ഫഹദ് നസ്‌റിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും


Click it and Unblock the Notifications